കേരള ഫിനാൻഷ്യൽ കോർപറേഷനിൽ വിവിധ തസ്തികകളിൽ ഒഴിവ്; ഒാൺലൈനായി ഫെബ്രുവരി 10 വരെ അപേക്ഷിക്കാം

Mail This Article
തിരുവനന്തപുരത്തെ കേരള ഫിനാൻഷ്യൽ കോർപറേഷനിൽ (KFC) വിവിധ തസ്തികകളിലായി കരാർ നിയമനം. 26 ഒഴിവ്. ജില്ലകളിൽ എവിടെയും നിയമനം ലഭിക്കാം. ഫെബ്രുവരി 10 വരെ ഒാൺലൈനായി അപേക്ഷിക്കാം.
തസ്തിക, ഒഴിവ്, യോഗ്യത, ശമ്പളം:
∙അക്കൗണ്ട്സ് എക്സിക്യൂട്ടീവ് (10): സിഎ/സിഎംഎ ഇന്റർ പരീക്ഷാ ജയം, 2 വർഷ പരിചയം, 30,000–40,000.
∙ബിസിനസ് ഡവലപ്മെന്റ് ഒാഫിസർ (7): ബിരുദം (എംബിഎക്കാർക്ക് മുൻഗണന), മാർക്കറ്റിങ്ങിൽ ഒരു വർഷ പരിചയം; 25,000.
∙ലീഗൽ അഡ്വൈസർ (5): ഒന്നാം ക്ലാസോടെ ലോയിൽ ബിരുദം/ പിജി, 3 വർഷ പരിചയം, 40,000.
∙ടെക്നിക്കൽ അഡ്വൈസർ (3): ഒന്നാം ക്ലാസോടെ ബിഇ/ബിടെക്, 5 വർഷ പരിചയം, 40,000.
∙അക്കൗണ്ട്സ് ഒാഫിസർ (1): സിഎ ഫൈനൽ ജയം, 3 വർഷ പരിചയം, 50,000.
∙പ്രായം: 35 ൽ താഴെ.
∙തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവ മുഖേന.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..