തിരുവനന്തപുരത്തെ 11 ECHS പോളിക്ലിനിക്കുകളിൽ ബിരുദ/ഡിപ്ലോമക്കാർക്ക് 171 അവസരം

Mail This Article
തിരുവനന്തപുരം സ്റ്റേഷൻ ഹെഡ് ക്വാർട്ടേഴ്സിനു കീഴിലെ ഇസിഎച്ച്എസ് പോളിക്ലിനിക്കുകളിൽ 171 ഒഴിവ്. കിളിമാനൂർ, കൊല്ലം, പത്തനംതിട്ട, മാവേലിക്കര, ചങ്ങനാശേരി, നാഗർകോവിൽ, തിരുവനന്തപുരം, തിരുവനന്തപുരം മെഡിക്കൽ കോളജ്, കൊട്ടാരക്കര, റാന്നി, തൂത്തുക്കുടി എന്നീ പോളിക്ലിനിക്കുകളിലാണ് അവസരം. കരാർ നിയമനം. ഫെബ്രുവരി 18 വരെ അപേക്ഷിക്കാം.
തസ്തിക, യോഗ്യത, പ്രായം:
∙ഒാഫിസർ ഇൻ ചാർജ് പോളിക്ലിനിക്: ബിരുദം, വിരമിച്ച ആംഡ് ഫോഴ്സസ് ഒാഫിസർ, 5 വർഷ പരിചയം; 63; 75,000.
∙ഗൈനക്കോളജിസ്റ്റ്, മെഡിക്കൽ സ്പെഷലിസ്റ്റ് (ജനറൽ മെഡിസിൻ): ബന്ധപ്പെട്ട സ്പെഷൽറ്റിയിൽ എംഡി/എംഎസ്/ഡിഎൻബി, 3 വർഷ പരിചയം, 68; 1,00,000.
∙റേഡിയോളജിസ്റ്റ്: അംഗീകൃത മെഡിക്കൽ യോഗ്യതയും ബന്ധപ്പെട്ട സ്പെഷൽറ്റിയിൽ പിജിയും 5 വർഷ പരിചയവും; 68; 1,00,000.
∙മെഡിക്കൽ ഒാഫിസർ: എംബിബിഎസ്, 3 വർഷ പരിചയം, 66; 75,000.
∙ഡെന്റൽ ഒാഫിസർ: ബിഡിഎസ്, 3 വർഷ പരിചയം, 63; 75000.
∙ഡെന്റൽ ഹൈജീനിസ്റ്റ്: പ്ലസ്ടു സയൻസ് ജയം/തത്തുല്യം, ഡെന്റൽ ഹൈജീനിസ്റ്റ്/ഡെന്റൽ മെക്കാനിക് കോഴ്സിൽ 2 വർഷ ഡിപ്ലോമ, ഡെന്റൽ കൗൺസിൽ ഒാഫ് ഇന്ത്യ റജിസ്ട്രേഷൻ, ക്ലാസ് 1 ഡിഎച്ച്/ഡിഒആർഎ കോഴ്സ് (ആംഡ് ഫോഴ്സസ്), 3 വർഷ പരിചയം, 56; 28,100.
∙റേഡിയോഗ്രഫർ: ഡിപ്ലോമ/ ക്ലാസ് 1 റേഡിയോഗ്രഫർ കോഴ്സ് (ആംഡ് ഫോഴ്സസ്), 5 വർഷ പരിചയം, 56; 28,100.
∙ഫിസിയോതെറപ്പിസ്റ്റ്: ഡിപ്ലോമ/ക്ലാസ് 1 ഫിസിയോതെറപ്പി കോഴ്സ് (ആംഡ് ഫോഴ്സസ്), 5 വർഷ പരിചയം, 56; 28,100.
∙നഴ്സിങ് അസിസ്റ്റന്റ്: ക്ലാസ് 1 നഴ്സിങ് അസിസ്റ്റന്റ് കോഴ്സ് (ആംഡ് ഫോഴ്സസ്), 5 വർഷ പരിചയം; 56; 28100.
∙ഫാർമസിസ്റ്റ്: ബിഫാം അല്ലെങ്കിൽ പ്ലസ്ടു സയൻസ് (ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ച്), ഫാർമസിയിൽ ഡിപ്ലോമ, ഫാർമസിസ്റ്റ് റജിസ്ട്രേഷൻ, 3 വർഷ പരിചയം, 56; 28,100.
∙ലബോറട്ടറി അസിസ്റ്റന്റ്: ഡിഎംഎൽടി/ക്ലാസ് 1 ലാബ് ടെക് കോഴ്സ് (ആംഡ് ഫോഴ്സസ്), 5 വർഷ പരിചയം, 56; 28,100.
∙ലബോറട്ടറി ടെക്നീഷ്യൻ: ബിഎസ്‌സി (മെഡിക്കൽ ലാബ് ടെക്നോളജി) അല്ലെങ്കിൽ പത്താം ക്ലാസ്/ പ്ലസ് ടു സയൻസ്, മെഡിക്കൽ ലാബ് ടെക്നോളജി ഡിപ്ലോമ; 3 വർഷ പരിചയം, 56; 28,100.
∙ഡ്രൈവർ: എട്ടാം ക്ലാസ്/ക്ലാസ് 1 ഡ്രൈവർ എംടി (ആംഡ് ഫോഴ്സസ്), എൽഎംവി ഡ്രൈവിങ് ലൈസൻസ്, 5 വർഷ പരിചയം, 53; 19,700.
∙ഫീമെയിൽ അറ്റന്‍ഡന്റ്, സഫായ്‌വാല: എഴുത്തും വായനയും അറിയണം, 5 വർഷ പരിചയം, 53; 16800.
∙ചൗക്കിദാർ: എട്ടാം ക്ലാസ്/ജിഡി ട്രേഡ് (ആംഡ് ഫോഴ്സസ്), 53; 16800.
∙പ്യൂൺ: എട്ടാം ക്ലാസ്/ ജിഡി ട്രേഡ് (ആംഡ് ഫോഴ്സസ്), 5 വർഷ പരിചയം; 53; 16,800.
∙ഐടി നെറ്റ്‌വർക് ടെക്: ഐടി നെറ്റ്‌വർക്കിങ്, കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ/സർട്ടിഫിക്കറ്റ്/തത്തുല്യം, 2 വർഷ പരിചയം, 53; 28,100.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..