തിരുവനന്തപുരം ആർമി സ്കൂളിൽ അധ്യാപക–അനധ്യാപക തസ്തികകളിൽ 35 ഒഴിവ്

Mail This Article
തിരുവനന്തപുരം പാങ്ങോട് ആർമി പബ്ലിക് സ്കൂളിൽ അധ്യാപക–അനധ്യാപക തസ്തികകളിലായി 35 ഒഴിവ്. കരാർ നിയമനം. ഫെബ്രുവരി 19 വരെ അപേക്ഷിക്കാം.
∙തസ്തികകൾ: ടിജിടി (ഹിന്ദി, മാത്‌സ്, കംപ്യൂട്ടർ സയൻസ്, മലയാളം, സംസ്കൃതം, ഫിസിക്കൽ എജ്യുക്കേഷൻ), പിആർടി, സ്പെഷൽ എജ്യൂക്കേറ്റർ, ബാലവാടിക ടീച്ചർ/ആയ, ഐടി സൂപ്പർവൈസർ, ലാബ് അസിസ്റ്റന്റ്, സൂപ്പർവൈസർ അഡ്മിനിസ്ട്രേഷൻ, ഹെഡ് ക്ലർക്ക്, യുഡിസി, എൽഡിസി, മൾട്ടി ടാസ്കിങ് സ്റ്റാഫ്, സെക്യൂരിറ്റി ഗാർഡ്.
ഫോട്ടോ പതിച്ച അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് 250 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം തപാലിൽ അയയ്ക്കണം. വിലാസം: പ്രിൻസിപ്പൽ, ആർമി പബ്ലിക് സ്‌കൂൾ, പാങ്ങോട്, തിരുമല പി.ഒ, തിരുവനന്തപുരം-695 006. www.armyschooltrivandrum.in
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..