അവസരങ്ങളുടെ മേളമൊരുക്കി തൊഴിൽമേളകൾ; 5 ജില്ലക്കാർക്ക് സുവർണാവസരം, യോഗ്യതകളറിയാം!

Mail This Article
∙എറണാകുളം
കൊച്ചിൻ യുണിവേഴ്സിറ്റി (കുസാറ്റ്) എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ മോഡൽ കരിയർ സെന്ററിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 15ന് ‘പ്രയുക്തി മെഗാ തൊഴിൽമേള’ കുസാറ്റിൽ. പത്താം ക്ലാസ്, പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ബിരുദം, പിജി, ബിടെക്, എംടെക് യോഗ്യതക്കാർക്ക് റജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. https://www.empekm.in . 0484-2576756, 81297 93770.
കാലടി സംസ്കൃത സർവകലാശാലയിലെ പ്ലേസ്മെന്റ് സെല്ലിന്റെ നേതൃത്വത്തിൽ 'പ്രയുക്തി ജോബ് ഫെയർ' ഫെബ്രുവരി 20ന്. കാലടി മുഖ്യകേന്ദ്രത്തിലുളള അക്കാദമിക് ബ്ലോക്ക് 2ൽ 10 മുതൽ 2വരെയാണു മേള. സർവകലാശാല വിദ്യാർഥികൾക്കൊപ്പം പത്താംക്ലാസ് മുതൽ യോഗ്യതകളുള്ള സമീപപ്രദേശങ്ങളിലെ ഉദ്യോഗാർഥികൾക്കും പങ്കെടുക്കാം. പ്രായം: 20-45. സ്പോട് റജിസ്ട്രേഷനുണ്ടാകും. 94971 82526, 96560 36381.
∙ആലപ്പുഴ
എസ്ഡി കോളജിൽ ഫെബ്രുവരി 15നു മെഗാ തൊഴിൽമേള. സംസ്ഥാന സർക്കാർ, കേരള നോളജ് ഇക്കോണമി മിഷൻ (കെകെഇഎം), കെഡിസ്ക്, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിലാണ് മേള. സ്വദേശത്തും വിദേശത്തും ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ഐടിഐ, ഡിപ്ലോമ, ബിരുദം, പിജി യോഗ്യതയുള്ളവർ, മറ്റു വിവിധ മേഖലകളിൽ പരിചയസമ്പന്നരായവർ എന്നിവർക്കാണ് അവസരം. ഡിജിറ്റൽ വർക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം (ഡിഡബ്ല്യുഎംഎസ്) എന്ന പോർട്ടലിൽ റജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. https://knowledgemission.kerala.gov.in
∙കോട്ടയം
അസാപ് കേരളയുടെ കോട്ടയം പാമ്പാടി കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ 100+ ഒഴിവിൽ ജോബ് ഡ്രൈവ്. ഫെബ്രുവരി 15നു നടത്തുന്ന മേളയിൽ പത്താംക്ലാസ്, പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ബിരുദം, ബിടെക്, പിജി, ബിഎഎംഎസ് യോഗ്യതക്കാർക്ക് പങ്കെ 94959 99731.
∙പത്തനംതിട്ട
കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫെബ്രുവരി 15നു മെഗാ ജോബ് ഫെയര്‍. വിവിധ മേഖലകളിലായി 120ന് മുകളില്‍ ഒഴിവുകളുണ്ട്. 94959 99688.
∙വയനാട്
നാഷനൽ അപ്രന്റിസ്ഷിപ്പ് ട്രെയിനിങ് സ്കീം (NATS) സുൽത്താൻ ബത്തേരി ഡോൺബോസ്കോ കോളജുമായി നടത്തുന്ന ജോബ് ഫെയറിൽ ഫ്രെഷേഴ്സിനു അവസരം. ബിരുദം, ബിബിഎ, ബിസിഎ, ബിഇ, ബിടെക്, ഡിപ്ലോമ യോഗ്യതക്കാർക്ക് പങ്കെടുക്കാം. റജിസ്റ്റർ ചെയ്യുന്നതിന്: https://forms.gle/zR86b7P3JRbU5qF69
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..