പ്രീ–എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ അധ്യാപകർ, അഡാക്കിൽ അക്കൗണ്ട്സ് ഓഫിസർ, ചില്‍ഡ്രന്‍സ് ഹോമിൽ എജ്യുക്കേറ്റർ ഉൾപ്പെടെ ഒട്ടേറെ ഒഴിവുകൾ… ഉടനെ അപേക്ഷിക്കാം!

Mail This Article
അക്കൗണ്ട്സ് ഓഫിസർ, അധ്യാപകർ, എജ്യുക്കേറ്റര്‍, ഡ്രൈവർ ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. താൽക്കാലിക നിയമനം.
അക്കൗണ്ട്സ് ഓഫിസർ
കൊച്ചി ഫിഷറീസ് വകുപ്പിനു കീഴിലുള്ള ഏജൻസി ഫോർ ഡവലപ്മെന്റ് ഓഫ് അക്വാകൾചർ, കേരളയുടെ (അഡാക്ക്) വിവിധ യൂണിറ്റുകളിൽ 2അക്കൗണ്ട്സ് ഓഫിസർ ഒഴിവ്. ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. യോഗ്യത: സിഎ ഇന്റർ. യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം തപാൽ മാർഗമോ അഡാക്ക് ഹെഡ് ഓഫിസിൽ നേരിട്ടോ അപേക്ഷിക്കണം.
അധ്യാപകർ
ആലുവ ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ അധ്യാപക തസ്തികയിൽ ഒഴിവ്. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 17.
യോഗ്യത: ഇംഗ്ലിഷ്, കണക്ക്, മലയാളം, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഹിസ്റ്ററി, ജ്യോഗ്രഫി, പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങളിൽ വിവിധ മത്സര പരീക്ഷാ പരിശീലന കേന്ദ്രങ്ങളിൽ കുറഞ്ഞത് 2വർഷ അധ്യാപന പരിചയം, പിജി യോഗ്യതക്കാർക്കും അപേക്ഷിക്കാം. പ്രായപരിധി: 50. വേതനം മണിക്കൂറിൽ 500 രൂപ. വിലാസം: പ്രിൻസിപ്പൽ, ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്റർ, സബ് ജയിൽ റോഡ്, ബൈലെയ്ൻ, ആലുവ - 683 101. 0484-2623304.
എജ്യുക്കേറ്റര്‍
പാലക്കാട് വനിതാ ശിശു വികസന വകുപ്പിനു കീഴില്‍ മുട്ടികുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്സിൽ എജ്യുക്കേറ്റര്‍ ഒഴിവ്. അഭിമുഖം ഫെബ്രുവരി 17 നു 10.30 ന്. ശമ്പളം: 10,000. യോഗ്യത: ബിഎഡ്, 3വര്‍ഷ ജോലി പരിചയം. 98952 06272.
കെയര്‍ ടേക്കര്‍
കാസർകോട് ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ കെയര്‍ ടേക്കര്‍ ഒഴിവ്. താൽക്കാലിക നിയമനം. അഭിമുഖം ഫെബ്രുവരി 20നു 10ന്. യോഗ്യത: പ്ലസ്ടു, ആര്‍സിഐ അംഗീകാരമുള്ള ഡിപ്ലോമ, ബിരുദം. ഇവരുടെ അഭാവത്തില്‍ പ്ലസ്ടു യോഗ്യതയുള്ളവരെ പരിഗണിക്കും. പ്രായപരിധി: 25-45. 0499-4237276.
ഡ്രൈവര്‍
കാസർകോട് പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്തിലെ മഹാത്മ ബഡ്സ് സ്‌കൂളിൽ ഡ്രൈവർ ഒഴിവ്. താൽക്കാലിക നിയമനം. പുല്ലൂര്‍ പെരിയ പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത: ഹെവി പാസഞ്ചര്‍ വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ്, 3വര്‍ഷ പരിചയം. ഫെബ്രുവരി 18 നകം അപേക്ഷിക്കണം. 0467– 2234030, 94960 49659.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..