വലിയമല എൽപിഎസ്സിയിൽ ഗ്രാജ്വേറ്റ്/ടെക്നിഷ്യൻ അപ്രന്റിസ് അവസരം; ഒരു വർഷ പരിശീലനം, ഇന്റർവ്യൂ 15 ന്

Mail This Article
തിരുവനന്തപുരം വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്‌റ്റംസ് സെന്ററിൽ (LPSC) 42 അപ്രന്റിസ് അവസരം. 1 വർഷ പരിശീലനം. ഫെബ്രുവരി 15 ന് സുൽത്താൻ ബത്തേരി ഡോൺ ബോസ്കൊ കോളജിലെ എൽപിഎസ്‌സി പവിലിയനിൽ വച്ചു നടത്തുന്ന ഇന്റർവ്യൂ മുഖേനയാണു തിരഞ്ഞെടുപ്പ്.
തസ്തിക, വിഭാഗങ്ങൾ, യോഗ്യത, പ്രായപരിധി, സ്റ്റൈപൻഡ്:
∙ ഗ്രാജ്വേറ്റ് അപ്രന്റിസ് (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ്, ഇൻസ്ട്രുമെന്റേഷൻ): ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ് ബിരുദം; 28; 9000.
∙ടെക്നിഷ്യൻ അപ്രന്റിസ് (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, ഒാട്ടമൊബീൽ, കമേഴ്സ്യൽ പ്രാക്ടീസ്): ബന്ധപ്പെട്ട വിഭാഗത്തിൽ ഡിപ്ലോമ; 35; 8000.
2021 നോ അതിനു ശേഷമോ യോഗ്യത നേടിയവർക്കാണ് അവസരം. www.lpsc.gov.in
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..