കോഴിക്കോട് NIT, IIMK, കോട്ടയം IIITഎന്നിവിടങ്ങളിൽ താൽക്കാലിക/കരാർ നിയമനം; ഒാൺലൈനായി അപേക്ഷിക്കാം

Mail This Article
എൻഐടി
കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിൽ ഫുൾ സ്റ്റാക്ക് പിഎച്ച്പി ഡവലപ്പറുടെ 2 ഒഴിവ്. താൽക്കാലിക നിയമനം. ഫെബ്രുവരി 17 വരെ അപേക്ഷിക്കാം.
യോഗ്യത: കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ/ഇൻഫർമേഷൻ ടെക്നോളജിയിൽ ബിരുദം/പിജി ബിരുദം. പ്രായപരിധി: 50. ശമ്പളം: 40,000.
∙കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിൽ മീഡിയ റിലേഷൻസ് എക്സിക്യൂട്ടീവ് തസ്തികയിൽ ഒരൊഴിവ്. കരാർ നിയമനം. ഫെബ്രുവരി 17 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഐഐഎംകെ
കോഴിക്കോട്ടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെന്റിൽ 9 ഫാക്കൽറ്റി ഒഴിവ്. റഗുലർ നിയമനം. ഫെബ്രുവരി 28 വരെ ഒാൺലൈനായി അപേക്ഷിക്കാം.
∙ ഒഴിവുളള തസ്തികകൾ: പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ.
∙ ഒഴിവുള്ള വകുപ്പുകൾ: ഇക്കണോമിക്സ്, മാത്‌സ്, സ്റ്റാറ്റിസ്റ്റിക്സ്, അക്കൗണ്ടിങ് ആൻഡ് ഫിനാൻസ്, കംപ്യൂട്ടർ സയൻസ്, ഇംഗ്ലിഷ്, സോഷ്യൽ സയൻസ്, മാനേജ്മെന്റ്.
∙ യോഗ്യത: പിഎച്ച്ഡി/തത്തുല്യം.
എക്സിക്യൂട്ടീവ് അസോഷ്യേറ്റ്
∙ഐഐഎംകെയിൽ ഒരു എക്സിക്യൂട്ടീവ് അസോഷ്യേറ്റ് ഒഴിവ്. കരാർ നിയമനം. ഫെബ്രുവരി 28 വരെ ഒാൺലൈനായി അപേക്ഷിക്കാം. www.iimk.ac.in
ഐഐഐടി
കോട്ടയത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ ഫാക്കൽറ്റി ഒഴിവ്. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിലാണ് ഒഴിവ്. ഫെബ്രുവരി 18 വരെ ഒാൺലൈനായി അപേക്ഷിക്കാം. ഇന്റർവ്യൂ ഫെബ്രുവരി 20നു നടക്കും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ പിഎച്ച്ഡി. ശമ്പളം: 70,000. പ്രായം: 35ൽ താഴെ. www.iiitkottayam.ac.in
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..