എംജി, കണ്ണൂർ, കാലിക്കറ്റ് ഉൾപ്പെടെ സർവകലാശാലകളിൽ വിവിധ തസ്തികകളിൽ ഒഴിവ്; സ്റ്റൈപ്പൻഡറി ട്രെയിനിങ്ങിനും അവസരം

Mail This Article
സർവകലാശാലകളിലെ വിവിധ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. താൽക്കാലിക/കരാർ നിയമനം. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷിക്കുക.
കണ്ണൂർ
കണ്ണൂർ സർവകലാശാലയിൽ വിവിധ തസ്തികകളിൽ 7 ഒഴിവ്. ഒരു വർഷ കരാർ നിയമനം. ഫെബ്രുവരി 14 വരെ അപേക്ഷിക്കാം.
∙ ഒഴിവുള്ള തസ്തികകൾ: ഓവർസിയർ (സിവിൽ, ഇലക്ട്രിക്കൽ), അസിസ്റ്റന്റ് എൻജിനീയർ (സിവിൽ, ഇലക്ട്രിക്കൽ), അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ (സിവിൽ). www.kannuruniversity.co.in
വെറ്ററിനറി
വെറ്ററിനറി സർവകലാശാലയുടെ കൊക്കാലയിലെ യൂണിവേഴ്സിറ്റി വെറ്ററിനറി ഹോസ്പിറ്റൽ, മണ്ണുത്തി യൂണിവേഴ്സിറ്റി വെറ്ററിനറി ഹോസ്പിറ്റൽ ആൻഡ് ടിവിസിസി എന്നിവിടങ്ങളിൽ സ്റ്റൈപ്പൻഡറി ട്രെയിനിങ്ങിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊക്കാലയിൽ വെറ്ററിനറി നഴ്സിങ്, ഫാർമസി ആൻഡ് ലബോറട്ടറി ടെക്നിക്സ് വിഭാഗങ്ങളിൽ 6 ഒഴിവാണുള്ളത്. അഭിമുഖം ഫെബ്രുവരി 14, 15 തീയതികളിൽ. കൂടുതൽ വിവരങ്ങൾക്ക്: 85477 32415. www.kvasu.ac.in
കാലിക്കറ്റ്
കാലിക്കറ്റ് സർവകലാശാല ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങ് ഡിപ്പാർട്ട്മെന്റിൽ 2 ജൂനിയർ റിസർച് ഫെലോ, റിസർച് പ്രോജക്ടിൽ ഓരോ റിസർച് അസിസ്റ്റന്റ്, ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ ഒഴിവ്. കരാർ നിയമനം. റിസർച് അസിസ്റ്റന്റ്, ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ തസ്തികകളിലേക്ക് ഫെബ്രുവരി 15 വെര ഓൺലൈനായി അപേക്ഷിക്കാം. അഭിമുഖം ഫെബ്രുവരി 17ന്. ജൂനിയർ റിസർച് ഫെലോ അഭിമുഖം ഫെബ്രുവരി 24ന്. ഫെബ്രുവരി 21 വരെ ഓൺലൈനായി അപേക്ഷിക്കാം. www.cuiet.info
എംജി
∙എംജി സർവകലാശാലയുടെ വിവിധ വകുപ്പുകളിൽ അസിസ്റ്റന്റ് പ്രഫസറുടെ 4 ഒഴിവ്. കരാർ നിയമനം. അഭിമുഖം ഫെബ്രുവരി 20ന്.
∙ ഒഴിവുള്ള വകുപ്പുകൾ: സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസ്, സ്കൂൾ ഓഫ് ഡേറ്റാ അനലിറ്റിക്സ്, സ്കൂൾ ഓഫ് മാത്തമാറ്റിക്സ്. www.mgu.ac.in
ഒാപ്പൺ
കൊല്ലം ശ്രീനാരായണഗുരു ഒാപ്പൺ സർവകലാശാലയുടെ സ്കൂൾ ഓഫ് ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസിൽ ഹെഡ് ഓഫ് സ്കൂൾ തസ്തികയിൽ ഒരൊഴിവ്. ഫെബ്രുവരി 15 വരെ ഒാൺലൈനായി അപേക്ഷിക്കാം.
∙ യോഗ്യത: പ്രഫസർ/അസോഷ്യേറ്റ് പ്രഫസർ തസ്തികയിൽ 4 വർഷ ജോലി പരിചയം. www.sgou.ac.in
കുസാറ്റ്
കൊച്ചി സർവകലാശാലയുടെ പോളിമർ സയൻസ് ആൻഡ് റബർ ടെക്നോളജി വകുപ്പിൽ ഒരു ടെക്നിഷ്യൻ ഗ്രേഡ് II ഒഴിവ്. കരാർ നിയമനം. ഒാൺലൈനായി മാർച്ച് 1 വരെ അപേക്ഷിക്കാം. ഒരു വർഷ നിയമനം. നീട്ടിക്കിട്ടാം. www.cusat.ac.in
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..