ആരോഗ്യ കേരളത്തിലും ഇഎസ്ഐസിയിലും 71+ ഒഴിവിൽ ഇന്റർവ്യൂ; പത്താം ക്ലാസ് മുതലുള്ള യോഗ്യതക്കാർക്ക് പങ്കെടുക്കാം

Mail This Article
എറണാകുളം
നാഷനൽ ആയുഷ് മിഷനു കീഴിൽ എറണാകുളത്ത് 33 ഒഴിവ്. കരാർ നിയമനം. ഇന്റർവ്യൂ ഫെബ്രുവരി 17, 18, 19, 20 തീയതികളിൽ.
തസ്തികകൾ: മൾട്ടി പർപസ് വർക്കർ (ആയുർകർമ), അറ്റൻഡർ, തെറപ്പിസ്റ്റ്, യോഗ ഇൻസ്ട്രക്ടർ, മൾട്ടി പർപസ് വർക്കർ (കാരുണ്യ), മൾട്ടി പർപസ് വർക്കർ (സുപ്രജ), മൾട്ടി പർപസ് വർക്കർ (ഫിസിയോതെറപ്പി യൂണിറ്റ്), മൾട്ടി പർപസ് വർക്കർ (എൻസിഡി).
പത്താം ക്ലാസ് മുതലുള്ള യോഗ്യതക്കാർക്ക് അവസരമുണ്ട്. പ്രായപരിധി: യോഗ ഇൻസ്ട്രക്ടർ തസ്തികയിൽ 50, മറ്റുള്ളവയിൽ 45. ശമ്പളം: 10500-15,000.
വയനാട്
വയനാട്ടിലെ ആരോഗ്യ സ്ഥാപനങ്ങളിൽ നാഷനൽ ഹെൽത്ത് മിഷൻ മുഖേന കരാർ നിയമനം. 18+ ഒഴിവ്. ഫെബ്രുവരി 19 വരെ അപേക്ഷിക്കാം.
∙ തസ്തികകൾ: എംഎൽഎസ്പി, ഇൻസ്ട്രക്ടർ ഫോർ യങ് ആൻഡ് ഹിയറിങ് ഇംപേർഡ്, ഡവലപ്മെന്റൽ തെറപ്പിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഡേറ്റ മാനേജർ, മെഡിക്കൽ ഒാഫിസർ, ലാബ് ടെക്നിഷ്യൻ, ഡെന്റൽ ടെക്നിഷ്യൻ, ഒാറൽ പതോളജി, പീഡിയാട്രിഷ്യൻ, ഇഎൻടി, ഗൈനക്കോളജിസ്റ്റ്, പാലിയേറ്റീവ് മെഡിസിൻ, ജനറൽ മെഡിസിൻ, ഒഫ്താൽമോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, പിഎംആർ, ഡെർമറ്റോളജിസ്റ്റ്.
ESIC
കൊല്ലം എഴുകോണിലെ ഇഎസ്ഐസി ഹോസ്പിറ്റലിൽ മെഡിക്കൽ ഒാഫിസർമാരുടെ 20 ഒഴിവ്. കരാർ നിയമനം. ഇന്റർവ്യൂ ഫെബ്രുവരി 20 ന്.
∙ഒഴിവുള്ള വിഭാഗങ്ങൾ: സീനിയ്‍ റസിഡന്റ് (അനസ്തീസിയ, ബയോകെമിസ്ട്രി, ഡെർമറ്റോളജി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒാർത്തോപീഡിക്സ്, സർജറി, മെഡിക്കൽ ഒാങ്കോളജി, മെഡിസിൻ, ഐസിയു), സൂപ്പർ സ്പെഷ്യലിസ്റ്റ് (മെഡിക്കൽ ഒാങ്കോളജി).
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..