സ്റ്റാർട്ടപ് മിഷനിൽ മാനേജർ, ഡവലപ്പർ; സുവോളജിക്കൽ പാർക്കിൽ ട്രെയിനി; CWRDM ൽ സ്വീപ്പർ/ ക്ലീനർ: വേഗം അപേക്ഷിക്കാം!

Mail This Article
മാനേജർ, സോഫ്റ്റ്‌വെയർ ഡവലപ്പർ
കേരള സ്റ്റാർട്ടപ് മിഷനിൽ വിവിധ തസ്തികകളിലായി 8 ഒഴിവ്. കരാർ നിയമനം. ഫെബ്രുവരി 16 വരെ അപേക്ഷിക്കാം.
∙തസ്തികകൾ: പ്രോജക്ട് അസോഷ്യേറ്റ്, ഫാബ്‌ലാബ് കോഒാർഡിനേറ്റർ, അസിസ്റ്റന്റ് മാനേജർ, സോഫ്റ്റ്‌വെയർ ഡവലപ്പർ, സീനിയർ ഫെലോ- ക്രിയേറ്റീവ് സെക്ടർ, പ്രോജക്ട് കോഒാർഡിനേറ്റർ, അസിസ്റ്റന്റ് മാനേജർ- ഇൻകുബേഷൻ, ടെക്നോളജി ഇന്നവേഷൻ ഫെലോഷിപ് പ്രോഗ്രാം-സ്റ്റാർട്ടപ് പോർട്ട്‌ഫോളിയോ.
https://startupmission.kerala.gov.in
ട്രെയിനി
വനം വകുപ്പിനു കീഴിൽ തൃശൂർ പുത്തൂരിലെ ബയോളജിസ്റ്റ് ട്രെയിനിയുടെ ഒരൊഴിവ്. കരാർ നിയമനം. ഫെബ്രുവരി 20 വരെ അപേക്ഷിക്കാം.
∙ യോഗ്യത: സുവോളജി/ വൈൽഡ്‌ലൈഫ് ബയോളജിയിൽ പിജി, 3 വർഷ പരിചയം.
∙ പ്രായം: 19-40.
∙ ശമ്പളം: 25,000.
സ്വീപ്പർ/ ക്ലീനർ
കോഴിക്കോട് കുന്നമംഗലത്തെ സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ് ഡവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റിൽ (CWRDM) സ്വീപ്പർ/ ക്ലീനർ തസ്തികയിൽ ഒരൊഴിവ്. 338 രൂപ ദിവസ വേതന നിരക്കിൽ പാർട്‌ടൈം നിയമനം. 18 നും 50 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി: ഫെബ്രുവരി 17. www.cwrdm.kerala.gov.in
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..