ADVERTISEMENT

താൽക്കാലികമാണെങ്കിലും സർക്കാർ ജോലിക്കാരാകാം. വിവിധ സർക്കാർ സ്ഥാപനങ്ങളിലെ വൊളന്റിയര്‍, കെയര്‍ ടേക്കര്‍, കൗണ്‍സലര്‍, പ്രമോട്ടർ തസ്തികകളിലെ ഒഴിവുകളിൽ ഇപ്പോൾ അപേക്ഷിക്കാം. തസ്തികകളും, യോഗ്യതകളും അറിയാം;

വൊളന്റിയര്‍

ജലനിധി മലപ്പുറം മേഖലാ കാര്യാലയത്തിന് കീഴില്‍ മലപ്പുറം, തൃശൂര്‍ ജില്ലകളിലെ ഗ്രാമപഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന ജൽ ജീവന്‍ മിഷന്‍ പദ്ധതിയിൽ വോളന്റിയര്‍ ഒഴിവ്. അഭിമുഖം ഫെബ്രുവരി 19നു 10 ന്. യോഗ്യത: ഐടിഐ/ഡിപ്ലോമ (സിവില്‍ എൻജിനീയറിങ്). 0483–2738566, 82811 12214.

കെയര്‍ ടേക്കര്‍

കാസർകോട് ചെമ്മനാട് ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ കെയര്‍ ടേക്കറുടെ താൽക്കാലിക നിയമനം. ഇന്റർവ്യൂ ഫെബ്രുവരി 20നു 10ന്. യോഗ്യത: പ്ലസ്ടു, ആര്‍സിഐ അംഗീകാരമുള്ള ഡിപ്ലോമ, ബിരുദം. ഇവരുടെ അഭാവത്തില്‍ പ്ലസ്ടു യോഗ്യതയുള്ള പരിചയസമ്പന്നരെ പരിഗണിക്കും. പ്രായം: 25-45. 0499–4237276.

കൗണ്‍സലര്‍

കൊല്ലം ജില്ലാ ശിശുസംരക്ഷണ ഓഫിസില്‍ കൗണ്‍സിലര്‍മാരുടെ ഒഴിവിൽ കരാർ നിയമനം. ഫെബ്രുവരി 25നകം അപേക്ഷിക്കണം. യോഗ്യത: സോഷ്യല്‍ വര്‍ക്ക്/ സോഷ്യോളജി/സൈക്കോളജി/പൊതുജനാരോഗ്യം/കൗണ്‍സലിങ് ബിരുദം.

അല്ലെങ്കില്‍ കൗണ്‍സലിങ് ആന്‍ഡ് കമ്യൂണിക്കേഷനില്‍ പിജി ഡിപ്ലോമ. ഗവ./എന്‍ജിഒയില്‍ ഒരു വര്‍ഷ പരിചയം. 0474–2791597.

പ്രമോട്ടർ

ക്ഷീരവികസന വകുപ്പിനു കീഴിലുള്ള കോട്ടയം ക്ഷീരകർഷക ക്ഷേമനിധി ഓഫിസിൽ ക്ഷീരജാലകം പ്രമോട്ടറുടെ ഒഴിവ്. അഭിമുഖം ഫെബ്രുവരി 24 നു 5ന്. യോഗ്യത: ഹയർ സെക്കൻഡറി/ഡിപ്ലോമ, ക്ഷീരജാലകം സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്യാൻ അറിയണം. പ്രായം: 18-40. 0481–2303514. dairyqcoktm@gmail.com

നഴ്‌സ്

പാലക്കാട് ജില്ലാ ആശുപത്രിയില്‍ കാത്ത്‌ലാബ് സ്റ്റാഫ് നഴ്സിന്റെ ഒഴിവ്. കരാർ നിയമനം. അഭിമുഖം ഫെബ്രുവരി 24നു 10ന്. യോഗ്യത: ജിഎന്‍എം/ബിഎസ്‌സി നഴ്സിങ്, കാത്ത് ലാബ്/ഐസിസിയുവില്‍ ജോലിപരിചയം. പ്രായം: 18-40.

91253 3327.

ടെക്നിഷ്യന്‍

പാലക്കാട് മണ്ണാര്‍ക്കാട് താലൂക്ക് ആസ്ഥാന ആശുപത്രിയിലേക്ക് ഇസിജി ടെക്നിഷ്യന്‍/ ഡയാലിസിസ് ടെക്നിഷ്യന്‍ തസ്തികകളിൽ ഒഴിവ്. കരാര്‍ നിയമനം. പാരാ മെഡിക്കല്‍ കൗണ്‍സില്‍ റജിസ്ട്രേഷന്‍ നിർബന്ധം. ഫെബ്രുവരി 20 നകം അപേക്ഷിക്കണം. 0492–4224549.

ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...

(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..

English Summary:

Kerala Job Opportunity

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com