അവസരങ്ങൾ നിരവധിയുണ്ട്, ഈ യോഗ്യതകളുണ്ടോ? മികച്ച ജോലിതന്നെ നേടിയെടുക്കാം!

Mail This Article
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ കംപ്യൂട്ടർ ഒാപ്പറേറ്റർ, മെഡിക്കല്‍ കോളജിൽ അറ്റൻഡർ, സര്‍ക്കാര്‍ സ്ഥാപനത്തില്‍ പാലിയേറ്റീവ് നഴ്സ്, കേരള ഫീഡ്സ് ലിമിറ്റഡിൽ ട്രെയിനി ഉൾപ്പെടെ നിരവധി അവസരങ്ങൾ ഇതാ. കൂടാതെ അധ്യാപക ഒഴിവുകളുമുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അപേക്ഷിക്കുക.
തസ്തികകളും, യോഗ്യതകളും;
കംപ്യൂട്ടർ ഓപ്പറേറ്റർ
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഒാഫിസിൽ കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ക്ലീനിങ് തസ്തികകളിൽ ഒഴിവ്. ദിവസവേതന നിയമനം. അഭിമുഖം ഏപ്രിൽ 22 നു 10:30ന്.
യോഗ്യത:
∙കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്: പ്ലസ് ടു, കംപ്യൂട്ടർ ആപ്ലിക്കേഷൻ/കംപ്യൂട്ടർ എൻജിനിയറിങ് ഡിപ്ലോമ. 6 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. ∙സ്വീപ്പർ: ഏട്ടാം ക്ലാസ്.
അസ്സൽ സർട്ടിഫിക്കറ്റും പകർപ്പുകളുമായി ഹാജരാവുക.
അറ്റന്‍ഡർ
പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളജിലെ അനാട്ടമി വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തില്‍ കഡാവര്‍ അറ്റന്‍ഡർ നിയമനം. അഭിമുഖം ഏപ്രില്‍ 22നു 10.30ന്. യോഗ്യത: ഏഴാം ക്ലാസ്. പ്രായം; 50നു താഴെ. അസ്സലും പകര്‍പ്പും പ്രവൃത്തി പരിചയ സാക്ഷ്യപത്രവും സഹിതം ഹാജരാവുക. 0468–2344823.
നഴ്സ്
പാലക്കാട് ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ പാലിയേറ്റീവ് നഴ്സ് (ഹോമിയോ) താൽക്കാലിക ഒഴിവ്. യോഗ്യത: പ്ലസ്ടു/തത്തുല്യം, കൗണ്‍സില്‍ റജിസ്ട്രേഷനോടുകൂടിയുള്ള ജി.എന്‍.എം, പെയിന്‍ ആൻഡ് പാലിയേറ്റീവ് കെയര്‍ സര്‍ട്ടിഫിക്കറ്റുള്ള 18 നും 40നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏപ്രില്‍ 23ന് മുമ്പായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ എത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫിസര്‍ അറിയിച്ചു. 0491–2505204.
എഡിറ്റർ/അനലിസ്റ്റ്
തിരുവനന്തപുരത്തെ ഇന്റർനാഷനൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഒാപ്പൺ സോഴ്സ് സോഫ്റ്റ്വെയറിൽ വിവിധ തസ്തികകളിൽ 8 ഒഴിവ്. കരാർ നിയമനം.
ഇന്റർവ്യൂ ഏപ്രിൽ 25 ന്. തസ്തികകൾ: ജൂനിയർ ലാംഗ്വേജ് എഡിറ്റർ/അനലിസ്റ്റ്, ജൂനിയർ സോഫ്റ്റ്വെയർ എൻജിനീയർ, ഫീൽഡ് അസിസ്റ്റന്റ് ട്രെയിനി.
ട്രെയിനി
തൃശൂർ കേരള ഫീഡ്സ് ലിമിറ്റഡിൽ ട്രെയിനി ഒഴിവ്. ഒരു വർഷ നിയമനം. 2 വർഷം നീട്ടിയേക്കാം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മാർക്കറ്റിങ് മേഖലയിൽ ഫീൽഡ് വർക്കിനാണ് അവസരം. ഇന്റർവ്യൂ ഏപ്രിൽ 22, 25 തീയതികളിൽ യഥാക്രമം കൊല്ലം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ.
∙യോഗ്യത: വിഎച്ച്എസ്സി (ഡെയറി ടെക്നോളജി/ലൈവ് സ്റ്റോക് മാനേജ്മെന്റ്)/ ഡിപ്ലോമ ഇൻ ഡെയറി സയൻസ്. ∙പ്രായം (01.04.2025 ന്): 26. ∙സ്റ്റൈപൻഡ് (1, 2, 3 വർഷങ്ങളിൽ): 15,000; 15,500; 16,000.
അധ്യാപക ഒഴിവ്
പത്തനംതിട്ട
കല്ലറകടവ് ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിൽ ട്യൂഷൻ ടീച്ചർ ഒഴിവ്. താല്‍ക്കാലിക നിയമനം. പത്തനംതിട്ട മുനിസിപ്പാലിറ്റിയില്‍ താമസിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.
യു.പി വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിന് പ്ലസ് ടു/പ്രീഡിഗ്രി, ടിടിസി /ബിരുദ യോഗ്യതക്കാർക്കും നാചുറൽ സയന്‍സ് (ബയോളജി), സോഷ്യല്‍ സ്റ്റഡീസ്, ഫിസിക്കല്‍ സയന്‍സ് (ഫിസിക്സ് ആൻഡ് കെമിസ്ട്രി) ഇംഗ്ലിഷ്, കണക്ക്, ഹിന്ദി വിഷയങ്ങളില്‍ ഹൈസ്ക്കൂള് വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിന് ബിഎഡ്/ പി.ജി യോഗ്യതക്കാർക്കും അപേക്ഷിക്കാം.
അപേക്ഷ ഏപ്രില്‍ 30നകം ഇലന്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫിസില്‍ ലഭിക്കണം. 95447 88310.
സി–മെറ്റ്
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് ടെക്നോളജിക്കു (സി–മെറ്റ്) കീഴിലെ നഴ്സിങ് കോളജുകളിൽ അധ്യാപക ഒഴിവ്. പള്ളുരുത്തി, ഉദുമ, തളിപ്പറമ്പ, ധർമടം, താനൂർ, മലമ്പുഴ എന്നിവിടങ്ങളിലെ നഴ്സിങ് കോളജുകളിൽ അസിസ്റ്റന്റ് പ്രഫസർ, സീനിയർ ലക്ചറർ, ലക്ചറർ/ ട്യൂട്ടർ തസ്തികകളിലാണ് അവസരം. ഒരു വർഷ കരാർ നിയമനം. ഏപ്രിൽ 25 നകം അപേക്ഷിക്കണം.
പാലക്കാട്
ഗവ. മെഡിക്കൽ കോളജിൽ വിവിധ ഡിപ്പാർട്ടുമെന്റുകളിലായി ടീച്ചിങ്, നോൺ ടീച്ചിങ് തസ്തികകളിൽ 7+ ഒഴിവ്. അഭിമുഖം ഏപ്രിൽ 22ന്.
∙ഒഴിവുള്ള തസ്തികകൾ: പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, അസിസ്ന്റ് പ്രഫസർ., സീനിയർ റസിഡന്റ്, ജൂനിയർ റസിഡന്റ്, കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർ, ലേഡി മെഡിക്കൽ ഓഫിസർ. 0491–2951010, www.gmcpalakkad.in
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..