KSIDC വിളിക്കുന്നു, എക്സിക്യൂട്ടീവ് ആകാൻ; ഒാൺലൈനായി ഉടനെ അപേക്ഷിക്കൂ

Mail This Article
3 എക്സിക്യൂട്ടീവ്/ അനലിസ്റ്റ്
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി ഒഴിവ്. കരാർ നിയമനം. ഏപ്രിൽ 30 വരെ ഒാൺലൈനായി അപേക്ഷിക്കാം.
തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം:
∙ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ്: ബിരുദം, എംബിഎ, 2 വർഷ പരിചയം; 35; 30,000.
∙പ്രോജക്ട് എക്സിക്യൂട്ടീവ് (കെ-സിഫ്റ്റ്): ബിടെക് (കംപ്യൂട്ടർ സയൻസ്/ഐടി)/ എംസിഎ, 2 വർഷ പരിചയം; 35; 30,000.
∙ഇൻവെസ്റ്റ്മെന്റ് അനലിസ്റ്റ്: ബിരുദം, എംബിഎ ഫിനാൻസ്/സിഎ/സിഎംഎ, 5 വർഷ പരിചയം; 35; 40,000.
∙ഐടി അനലിസ്റ്റ്: ബിടെക് (കംപ്യൂട്ടർ സയൻസ്/ ഐടി/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്), 5 വർഷ പരിചയം; 40; 40,000.
12 സെക്ടർ സ്പെഷലിസ്റ്റ്
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിന്റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ലൊക്കേഷനുകളിൽ
സെക്ടർ സ്പെഷലിസ്റ്റ് തസ്തികയിൽ 12 ഒഴിവ്. കരാർ നിയമനം.
ഏപ്രിൽ 30 വരെ ഒാൺലൈനായി അപേക്ഷിക്കാം.
∙യോഗ്യത: എൻജിനീയറിങ്/ െടക്നോളജി/സയൻസ്/ബിസിനസ് അഡ്മിനിസ്ട്രേഷൻ/ ഇക്കണോമിക്സ്/മാനേജ്മെന്റ്/പ്ലാനിങ്/പബ്ലിക് പോളിസി/അനുബന്ധ വിഭാഗത്തിൽ പിജി, 12 വർഷത്തിൽ കൂടുതൽ പരിചയം.
∙പ്രായം: 50 കവിയരുത്.
∙ശമ്പളം: 75,000.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..