തിരുവനന്തപുരം ടെക്നോപാർക്കിൽ 200+ അവസരം; വോക്ക് ഇൻ ഇന്റർവ്യൂ മേയ് 17 ന്

Mail This Article
പ്രമുഖ ഐടി സ്ഥാപനമായ ടാറ്റ കണ്‍സൽറ്റന്‍സി സർവീസസിന്റെ (ടിസിഎസ്) തിരുവനന്തപുരം ടെക്നോപാര്‍ക് ക്യാംപസിൽ ഇരുനൂറിലധികം ഒഴിവിലേക്ക് മേയ് 17ന് വോക്ക് ഇൻ ഇന്റർവ്യൂ നടത്തും.
ഡോട്ട് നെറ്റ് (എംവിസി, സി#, എഎസ് പി ഡോട്ട് നെറ്റ്), ജാവ സ്പ്രിങ് ബൂട്ട്/ മൈക്രോ സര്‍വീസസ്, മെയിന്‍ഫ്രെയിം, ക്യുഎ ഓട്ടമേഷന്‍, ഡോട്ട് നെറ്റ് എന്നിവയില്‍ 4 മുതല്‍ 9 വര്‍ഷംവരെ പരിചയമുള്ള ഐടി പ്രഫഷനലുകൾക്ക് അപേക്ഷിക്കാം.
ഇന്റർവ്യൂ മേയ് 17ന് ടെക്നോപാര്‍ക് ക്യാംപസിലെ ടിസിഎസ് ഓഫിസില്‍ 9 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ. ബയോഡേറ്റ, തിരിച്ചറിയല്‍ കാര്‍ഡിന്‍റെ ഫോട്ടോകോപ്പി, ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയുമായി എത്തണം. റജിസ്ട്രേഷൻ: https://ibegin.tcs.com/iBegin/jobs/search
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..