ഐടിഐയാണോ യോഗ്യത? 'സ്പെക്ട്രം 2025’ ന് എത്തൂ, മികച്ച ജോലി നേടാം

Mail This Article
ഐടിഐ പഠിച്ചവർക്ക് വൻ അവസരവുമായി സ്പെക്ട്രം ‘ജോബ് ഫെയർ 2025’. വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തിൽ എല്ലാ ജില്ലകളിലെയും നോഡൽ ഐടിഐകളിൽ മേയ് 22 മുതൽ 30 വരെയാണ് ജോബ് ഫെയർ. സർക്കാർ, സ്വകാര്യ ഐടിഐകളിലെ അവസാനവർഷ വിദ്യാർഥികൾക്കും, ട്രെയിനികൾക്കും പരിശീലനം പൂർത്തിയാക്കിയവർക്കും കമ്പനികളിൽനിന്നു അപ്രിന്റിസ് പരിശീലനം പൂർത്തിയാക്കിയവർക്കുമാണ് അവസരം. www.knowledgemission.kerala.gov.in/dwms എന്ന കണക്ട് ആപ്പിൽ റജിസ്റ്റർ ചെയ്ത ശേഷം പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ജില്ലാതല ജോബ് ഫെയറിൽ അപ്ലൈ ചെയ്യുക. സ്പോട്ട് റജിസ്ട്രേഷൻ സൗകര്യം ലഭ്യമാണ്.
തീയതികൾ:
തിരുവനന്തപുരം ചാക്ക ഐടിഐ- മേയ് 22, 23.
കൊല്ലം ചന്ദനത്തോപ്പ്, ഇടുക്കി കട്ടപ്പന ഐടിഐകളിൽ- മേയ് 23, 24.
പത്തനംതിട്ട ചെന്നീർക്കര, കോഴിക്കോട്, മലമ്പുഴ, കാസർകോട് ഐടിഐകളിൽ- മേയ് 27, 28
കണ്ണൂർ, കോട്ടയം ഏറ്റുമാനൂർ, തൃശൂർ ചാലക്കുടി ഐടിഐകളിൽ– മേയ് 28, 29
മലപ്പുറം അരിക്കോട്, ആലപ്പുഴ ചെങ്ങന്നൂർ, എറണാകുളം കളമശേരി, വയനാട് കൽപ്പറ്റ ഐടിഐകളിൽ– മേയ് 29, 30
വിശദവിവരങ്ങൾക്ക് അടുത്തുള്ള ഐടിഐയിലെ പ്രിൻസിപ്പൽ, മേഖലാ കോർഡിനേറ്റർ എന്നിവരുമായി ബന്ധപ്പെടുക.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..