ഇന്തോ–ടിബറ്റൻ ബോർഡർ പൊലീസിൽ സ്പോർട്സ് ക്വോട്ട നിയമനം; നവംബർ 28 വരെ അപേക്ഷിക്കാം

Mail This Article
ഇന്തോ–ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിൽ 248 കോൺസ്‌റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികയിൽ സ്പോർട്സ് ക്വോട്ട നിയമനം. ഗ്രൂപ്പ് സി (നോൺ ഗസറ്റഡ്–നോൺ മിനിസ്റ്റീരിയൽ) തസ്‌തികയാണ്. സ്ത്രീകൾക്കും അവസരം. നവംബർ 28 വരെ ഓൺലൈനായി അപേക്ഷിക്കാം.
കായിക ഇനങ്ങൾ: ബോക്സിങ്, റെസ്‌ലിങ്, കബഡി, ആർച്ചറി, സ്പോർട്സ് ഷൂട്ടിങ്, കരാട്ടെ, വുഷു, ജിംനാസ്റ്റിക്സ്, അത്‌ലറ്റിക്സ്, അക്വാറ്റിക്സ്, ഇക്വസ്ട്രിയൻ , ഫുട്ബോൾ, വെയ്റ്റ് ലിഫ്റ്റിങ്, കയാക്കിങ്, കനോയിങ്, റോവിങ്
ശമ്പളം: 21,700–69,100 രൂപ. മറ്റ് ആനുകൂല്യങ്ങളും.
അപേക്ഷാഫീസ്: 100 രൂപ. (സ്ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും ഫീസില്ല)
∙അസിസ്റ്റൻഡ് കമാൻഡന്റ് (എൻജിനീയർ): 6 ഒഴിവ്
ഗ്രൂപ്പ് എ ഗസറ്റഡ് നോൺ മിനിസ്റ്റീരിയൽ തസ്തികയാണ്. നവംബർ 16 മുതൽ ഡിസംബർ 15വരെ ഓൺലൈനായി അപേക്ഷിക്കാം. സ്ത്രീകൾക്കും അവസരം. ശമ്പളം: 56,100–1,77,500). അപേക്ഷാഫോം, യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾക്ക്: https://.recruitment.itbpolice.nic.in