ശമ്പളം 50,000 മുതൽ 1,60,000 വരെ; പ്രായം 35 കവിയാത്ത എൻജിനീയറിങ് ബിരുദക്കാർക്ക് അപേക്ഷിക്കാം

Mail This Article
റെയിൽ വികാസ് നിഗം ലിമിറ്റഡിൽ 50 മാനേജർ ഒഴിവിൽ റഗുലർ നിയമനം. ഇന്ത്യയിൽ എവിടെയും നിയമനം ലഭിക്കാം. ഡിസംബർ 5 വരെ അപേക്ഷിക്കാം.
തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം:
∙മാനേജർ/സിവിൽ: 50% മാർക്കോടെ സിവിൽ എൻജിനീയറിങ് ബിരുദം, 9 വർഷ പരിചയം, 40, 50,000–1,60,000.
∙ഡപ്യൂട്ടി മാനേജർ/സിവിൽ: 50% മാർക്കോടെ സിവിൽ എൻജിനീയറിങ് ബിരുദം, 5 വർഷ പരിചയം, 35, 40,000–1,40,000.
∙അസിസ്റ്റന്റ് മാനേജർ/സിവിൽ: 50% മാർക്കോടെ സിവിൽ എൻജിനീയറിങ് ബിരുദം, 3 വർഷ പരിചയം/സിവിൽ എൻജിനീയറിങ് ഡിപ്ലോമ, കംപ്യൂട്ടർ പരിജ്ഞാനം, 6 വർഷ പരിചയം, 35, 30,000–1,20,000.
∙മാനേജർ/ഇലക്ട്രിക്കൽ: 50% മാർക്കോടെ ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം, 9 വർഷ പരിചയം, 40, 50,000–1,60,000.
∙ഡപ്യൂട്ടി മാനേജർ/ഇലക്ട്രിക്കൽ: 50% മാർക്കോടെ ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം, 5 വർഷ പരിചയം, 35, 40,000–1,40,000.
∙അസിസ്റ്റന്റ് മാനേജർ/ഇലക്ട്രിക്കൽ: 50% മാർക്കോടെ ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം, 3 വർഷ പരിചയം/ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ, കംപ്യൂട്ടർ പരിജ്ഞാനം, 6 വർഷ പരിചയം, 35, 30,000–1,20,000.
∙മാനേജർ/എസ് ആൻഡ് ടി: 50% മാർക്കോടെ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് ബിരുദം, 9 വർഷ പരിചയം, 40, 50,000–1,60,000.
∙ഡപ്യൂട്ടി മാനേജർ/എസ് ആൻഡ് ടി: 50% മാർക്കോടെ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് ബിരുദം, 5 വർഷ പരിചയം, 35, 40,000–1,40,000.
∙അസിസ്റ്റന്റ് മാനേജർ/എസ് ആൻഡ് ടി: 50% മാർക്കോടെ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് ബിരുദം, 3 വർഷ പരിചയം/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്യൂണിക്കേഷൻ എൻജിനീയറിങ് ഡിപ്ലോമ, കംപ്യൂട്ടർ പരിജ്ഞാനം, 6 വർഷ പരിചയം, 35, 30,000–1,20,000.