2049 ഒഴിവുമായി എസ്‌എസ്‌സി വിളിക്കുന്നു; പത്താം ക്ലാസ്, പ്ലസ്ടു, ബിരുദക്കാർക്ക് സുവർണാവസരം
Mail This Article
കേന്ദ്ര സർവീസിൽ വിവിധ തസ്‌തികയിലെ ഒഴിവുകളിലേക്കു സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (SSC) അപേക്ഷ ക്ഷണിച്ചു. വിവിധ എസ്‌എസ്‌സി റീജനുകളിൽ 489 തസ്തികകളിലായി 2049 ഒഴിവുണ്ട്. സിലക്‌ഷൻ പോസ്റ്റ് തസ്തികകളാണ്. കേരള–കർണാടക റീജനിൽ 71 ഒഴിവ്.
മാർച്ച് 18 നകം ഓൺലൈനായി അപേക്ഷിക്കണം. കേന്ദ്ര സർക്കാരിനു കീഴിലെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഓഫിസുകളിലുമാകും നിയമനം.
∙യോഗ്യത:
എസ്‌എസ്‌എൽസി/പ്ലസ് ടു/ബിരുദം. യോഗ്യത, പ്രായം, ഒഴിവുള്ള വകുപ്പുകൾ എന്നീ വിശദാംശങ്ങൾ വെബ്സൈറ്റിൽ.
∙പ്രായം:
ഓരോ ജോലിയുടെയും പ്രായപരിധി സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ. ഉയർന്ന പ്രായപരിധിയിൽ എസ്‌സി/എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതർക്കു പത്തും വർഷം ഇളവുണ്ട്. വയസ്സിളവു സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കു വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക.
∙അപേക്ഷാഫീസ്: 100 രൂപ. വനിതകൾ/പട്ടികജാതി/പട്ടികവർഗം/അംഗപരിമിതർ/വിമുക്‌തഭടന്മാർ എന്നിവർക്കു ഫീസില്ല. ഓൺലൈനായോ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി ചെലാനായോ ഫീസ് അടയ്‌ക്കാം. മാർച്ച് 28 വരെ ഓൺലൈനായി ഫീസടയ്ക്കാം.
ഫീസ് അടയ്‌ക്കുംമുൻപു വിജ്‌ഞാപനത്തിലെ നിർദേശങ്ങൾ വായിച്ചു മനസിലാക്കുക.
∙തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത ഒബ്ജക്ടീവ് പരീക്ഷയുടെ അടിസ്ഥാനത്തിൽ. നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. പരീക്ഷാ സിലബസ് സംബന്ധിച്ച വിശദവിവരങ്ങൾ വെബ്സൈറ്റിൽ. ഓരോ വിഭാഗത്തിനും വ്യത്യസ്ത പരീക്ഷയായിരിക്കും.
എങ്ങനെ അപേക്ഷിക്കാം?
https://ssc.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. വെബ്സൈറ്റ് വഴി ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്കു സൈറ്റിൽ നൽകിയിട്ടുള്ള Phase-XII/2024/Selection Posts Examination എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷ പൂരിപ്പിക്കാം. അല്ലാത്തവർ ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയശേഷം അപേക്ഷിക്കുക. റജിസ്ട്രേഷൻ പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന റജിസ്ട്രേഷൻ ഐഡിയും പാസ്‌വേഡും സൂക്ഷിച്ചുവയ്ക്കണം. എസ്‌എസ്‌സി നടത്തുന്ന പരീക്ഷകൾക്ക് ഇത് ആവശ്യമായി വരും. വിജയകരമായി അപേക്ഷ സമർപ്പിച്ചുകഴിഞ്ഞാൽ പൂരിപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഒൗട്ട് എടുക്കണം. അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും കമ്മിഷൻ ആവശ്യപ്പെടുന്ന സമയത്തു ഹാജരാക്കണം.
∙വിശദവിവരങ്ങൾക്കു റീജനൽ/സബ് റീജനൽ ഓഫിസുകളുടെ വെബ്സൈറ്റ് കാണുക.
www.ssc.gov.in എന്ന വെബ്സൈറ്റിലും വിവരങ്ങൾ ലഭ്യമാണ്.
കേരള–കർണാടക റീജനിലെ ഒഴിവ്
∙യോഗ്യത: ബിരുദം
ഗേൾ കേഡറ്റ് ഇൻസ്ട്രക്ടർ, ഇൻസ്ട്രക്ടർ (ഇലക്ട്രോണിക്സ്), ടെക്നിക്കൽ അസിസ്റ്റന്റ്, അപ്പർ ഡിവിഷൻ ക്ലാർക്ക്, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ്, ടാക്സിഡെർമിസ്റ്റ്, ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്, പ്രോഗ്രാം അസിസ്റ്റന്റ്, അസിസ്റ്റന്റ് (സ്റ്റോർ),
∙യോഗ്യത: പ്ലസ് ടു
ലബോറട്ടറി അസിസ്റ്റന്റ്, ഡപ്യൂട്ടി റെയ്ഞ്ചർ, റിസപ്‌ഷനിസ്റ്റ്, ഡ്രില്ലർ കം മെക്കാനിക്, ഫാം അസിസ്റ്റന്റ്
∙യോഗ്യത: പത്താം ക്ലാസ്
ലബോറട്ടറി അറ്റൻഡന്റ്, സ്റ്റാഫ് കാർ ഡ്രൈവർ, ഫീൽഡ് അസിസ്റ്റന്റ്, ഡ്രില്ലർ, ടെക്സ്റ്റൈൽ ഡിസൈനർ, ജൂനിയർ എൻജിനീയർ (കമ്യൂണിക്കേഷൻ), ടെക്നിക്കൽ സൂപ്രണ്ട്
∙കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങളും കോഡുകളും: എറണാകുളം (9213), കണ്ണൂർ (9202), കൊല്ലം (9210), കോട്ടയം (9205), കോഴിക്കോട് (9206), തൃശൂർ (9212), തിരുവനന്തപുരം (9211).
∙റീജനൽ ഓഫിസ് വിലാസം: Regional Director (KKR), Staff Selection Commission, 1st Floor, 'E' Wing, Kendriya Sadan, Koramangala, Bengaluru, Karnataka–560 034. www.ssckkr.kar.nic.in
അപേക്ഷിക്കേണ്ടത്
പുതിയ വെബ്സൈറ്റ് വഴി
സ്റ്റാഫ് സിലക്‌ഷൻ കമ്മിഷൻ സിലക്‌ഷൻ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവർ ഫെബ്രുവരി 17നു നിലവിൽ വന്ന എസ്എസ്‌സിയുടെ പുതിയ വെബ്സൈറ്റ് (https://ssc.gov.in) മുഖേനയാണ് അപേക്ഷിക്കേണ്ടത്. പഴയ വെബ്സൈറ്റിൽ (https://ssc.nic.in) ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തിയവർ പുതിയ വെബ്സൈറ്റിൽ വീണ്ടും റജിസ്റ്റർ ചെയ്ത ശേഷമേ അപേക്ഷ നൽകാവൂ. പഴയ വെബ്സൈറ്റിലെ റജിസ്ട്രേഷൻ തുടർന്നുള്ള പരീക്ഷകൾക്കു പരിഗണിക്കില്ല. പുതിയ പരീക്ഷകളുടെ അപേക്ഷാഫോം ഉൾപ്പെടെ വിശദവിവരങ്ങളും ഇനി പുതിയ വെബ്സൈറ്റിലാണു ലഭിക്കുക.