ബാങ്കുകളിൽ 147 സ്പെഷലിസ്റ്റ് ഒാഫിസർ അവസരം; അപേക്ഷ ഒാൺലൈനായി

Mail This Article
ഇന്ത്യൻ ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫിസർ തസ്തികയിൽ അവസരം. 68 ഒഴിവ്. കരാർ നിയമനം. ഓൺലൈൻ അപേക്ഷ ജൂലൈ 14 വരെ.
ജോലിപരിചയമുള്ളവർക്കാണ് അവസരം. ഡപ്യൂട്ടി വൈസ് പ്രസിഡന്റ്, അസിസ്റ്റന്റ് ൈവസ് പ്രസിഡന്റ്, അസോഷ്യേറ്റ് മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. www.indianbank.in
ഹൗസിങ് ബാങ്ക്
നാഷനൽ ഹൗസിങ് ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫിസർ വിഭാഗങ്ങളിൽ 48 ഒഴിവ്. ജൂലൈ 17 വരെ ഓൺലൈനിൽ അപേക്ഷിക്കാം. റഗുലർ, കരാർ നിയമനം. ജോലിപരിചയമുള്ളവർക്ക് അപേക്ഷിക്കാം.
അസിസ്റ്റന്റ് മാനേജർ–ജനറലിസ്റ്റ് (18 ഒഴിവ്), പ്രോജക്ട് ഫിനാൻസ് ഓഫിസർ (12), സീനിയർ പ്രോജക്ട് ഫിനാൻസ് ഓഫിസർ (10) തുടങ്ങിയ തസ്തികകളിലാണ് അവസരം. വിവരങ്ങൾക്ക്: www.nhb.org.in
IDBI ബാങ്ക്
ഐഡിബിഐ ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫിസർ വിഭാഗങ്ങളിൽ 31ഒഴിവ്. ജൂലൈ 15 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
റിസ്ക് മാനേജ്മെന്റ്–ഐഎസ്ജി (9 ഒഴിവ്), ഫ്രോഡ് റിസ്ക് മാനേജ്മെന്റ് ഗ്രൂപ്പ് (8), ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് (7), ഓഡിറ്റ് ഇൻഫർമേഷൻ സിസ്റ്റം (3), ഡിജിറ്റൽ ബാങ്കിങ് ആൻഡ് എമർജിങ് പേയ്മെന്റ്സ് (2), സെക്യൂരിറ്റി (2) എന്ന വിഭാഗങ്ങളിലാണ് അവസരം. വിവരങ്ങൾക്ക്: www.idbibank.in