എംബിബിഎസുകാർക്കു ആംഡ് ഫോഴ്സസിൽ അവസരം; 450 ഒഴിവിൽ ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാം

Mail This Article
×
ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസിൽ എംബിബിഎസുകാർക്കു ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാൻ അവസരം. സ്‌ത്രീകൾക്കും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 4 വരെ. 450 ഒഴിവുണ്ട് (പുരുഷൻ–338, സ്ത്രീ–112).
∙യോഗ്യത: എംബിബിഎസ്/പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി.
∙പ്രായം (2023 ഡിസംബർ 31ന്): എംബിബിഎസ് അപേക്ഷകർക്കു 30 തികയരുത്. പിജി അപേക്ഷകർക്കു 35 .
∙തിരഞ്ഞെടുപ്പ്: ഡൽഹിയിൽ ഇന്റർവ്യൂ നടത്തും. നീറ്റ്–പിജി പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ അപേക്ഷകരെ ഷോർട് ലിസ്റ്റ് ചെയ്യും.
∙അപേക്ഷാഫീസ്: 200 രൂപ. ഓൺലൈനായി ഫീസ് അടയ്ക്കണം.
∙അപേക്ഷിക്കേണ്ട വിധം: www.amcsscentry.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ റജിസ്‌ട്രേഷൻ നടത്തണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.