പ്ലസ് ടു പാസായവർക്ക് നേവിയിൽ 70,000 രൂപ ശമ്പളത്തിൽ ജോലി; പരിശീലനത്തിനു ശേഷം നിയമനം
Mail This Article
×
ഇന്ത്യൻ നേവിയുടെ മെഡിക്കൽ ബ്രാഞ്ചിൽ സെയ്‌ലർ ആകാൻ (മെഡിക്കൽ അസിസ്റ്റന്റ്) അവിവാഹിതരായ പുരുഷൻമാർക്ക് അവസരം. ഉടൻ വിജ്ഞാപനമാകും. 2024 നവംബർ ബാച്ചിൽ ഒഡീഷയിലെ ഐഎൻഎസ് ചിൽകയിൽ തുടങ്ങുന്ന പരിശീലനത്തിനു ശേഷം 20 വർഷത്തേക്കാണു നിയമനം. സെപ്റ്റംബർ 17 വരെ ഒാൺലൈനായി അപേക്ഷിക്കാം.
∙യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ച് 50% മാർക്കോടെ പ്ലസ് ടു ജയം (ഒാരോ വിഷയത്തിനും പ്രത്യേകം 40% മാർക്ക് നേടിയിരിക്കണം).
∙പ്രായം: 2003 നവംബർ 1 നും 2007 ഏപ്രിൽ 30 നും മധ്യേ ജനിച്ചവർ.
∙ശമ്പളം: പരിശീലന സമയത്ത് 14,600 രൂപ സ്റ്റൈപൻഡായി ലഭിക്കും. തുടർന്ന് 21,700-69,100 ശമ്പളത്തോടെ നിയമനം.
വിവരങ്ങൾ www.joinindiannavy.gov.in ൽ ഉടൻ പ്രസിദ്ധീകരിക്കും. ഒൗദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചതിനു ശേഷം മാത്രം അപേക്ഷിക്കുക.
English Summary:
Indian Navy Job Opportunities
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.