നേവിയിൽ ബിടെക് എൻട്രി; അവസരം പ്ലസ് ടുക്കാർക്ക്, പെർമനന്റ് കമ്മിഷൻഡ് ഒാഫിസറായി നിയമനം

Mail This Article
ഇന്ത്യൻ നേവിയുടെ പ്ലസ് ടു (ബിടെക്) കേഡറ്റ് എൻട്രി സ്‌കീമിനു കീഴിൽ എക്സിക്യൂട്ടീവ് ആൻഡ് ടെക്നിക്കൽ ബ്രാഞ്ചിലായി 36 ഒഴിവ്. അവിവാഹിതരായ പുരുഷൻമാർക്കും സ്ത്രീകൾക്കുമാണ് അവസരം. ജെഇഇ മെയിൻ 2024 (ബിഇ/ബിടെക്) കോമൺ റാങ്ക് ലിസ്റ്റ് അടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്. ഡിസംബർ 6- 20 വരെ ഓൺലൈനായി അപേക്ഷിക്കാം.
∙പ്രായം: 2006 ജനുവരി രണ്ടിനും 2008 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവർ.
∙യോഗ്യത: ഫിസിക്‌സ്, കെമിസ്‌ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങൾക്ക് മൊത്തം 70% മാർക്കോടെ പ്ലസ് ടു ജയം/തത്തുല്യം. പത്താം ക്ലാസ്/പ്ലസ് ടുവിൽ ഇംഗ്ലിഷിന് കുറഞ്ഞത് 50% മാർക്ക് വേണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഏഴിമല നാവിക അക്കാദമിയിൽ നാലു വർഷ ബിടെക് കോഴ്സിനും തുടർന്ന് ഒാഫിസറായി പെർമനന്റ് കമ്മിഷൻഡ് ഒാഫിസർ നിയമനത്തിനും അവസരം. കോഴ്സുകൾ 2025 ജൂലൈയിൽ ആരംഭിക്കും. വിശദവിവരങ്ങൾ www.joinindiannavy.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.