ഒാൺലൈൻ സ്‌ക്രീനിങ് ടെസ്റ്റിനും ഇന്റർവ്യൂവിനും തയാറാണോ? ആർമി സ്‌കൂളുകളിൽ അധ്യാപകരാകാം

Mail This Article
ആർമി പബ്ലിക് സ്‌കൂളുകളിൽ അധ്യാപകരാകാൻ അവസരം. റഗുലർ നിയമനം. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ സ്കൂളുകളിലാണ് അവസരം. സിഎസ്ബി ക്ലസ്റ്റർ 2 വിലേക്കുള്ള ഒഴിവുകളിൽ ജനുവരി 7 വരെയും സിഎസ്ബി ക്ലസ്റ്റർ 7 ലേക്കുള്ള ഒഴിവുകളിൽ ജനുവരി 13വരെയും അപേക്ഷിക്കാം. ഇന്റർവ്യൂ ജനുവരി അവസാന ആഴ്ച നടക്കും.
തസ്തികകൾ:
∙പിജിടി (ഇംഗ്ലിഷ്, ഹിന്ദി, ഇക്കണോമിക്സ്, ഹിസ്റ്ററി, ജോഗ്രഫി, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, ഹോം സയൻസ്, മാത്‌സ്, ഫൈൻ ആർട്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ബയോടെക്നോളജി, അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, കംപ്യൂട്ടർ സയൻസ്, ഇൻഫർമാറ്റിക്സ് പ്രാക്ടീസസ്, ഫിസിക്കൽ എജ്യുക്കേഷൻ));
∙ടിജിടി (ഹിന്ദി, ഇംഗ്ലിഷ്, സോഷ്യൽ സ്റ്റഡീസ്, മാത്‌സ്, സയൻസ്, ആർട് ആൻഡ് ക്രാഫ്റ്റ്, ഹിസ്റ്ററി, ജോഗ്രഫി);
∙പിആർടി (ഫിസിക്കൽ എജ്യുക്കേഷൻ).
∙പ്രായം: തുടക്കക്കാർക്കു 40ൽ താഴെ, പ്രവൃത്തിപരിചയമുള്ളവർക്ക് 57ൽ താഴെ.
ഒാൺലൈൻ സ്‌ക്രീനിങ് ടെസ്റ്റ്, ഇന്റർവ്യൂ, ടീച്ചിങ് അഭിരുചി, കംപ്യൂട്ടർ പ്രൊഫിഷ്യൻസി എന്നിവ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.
www.awesindia, www.armypublicschoolbly.com