ADVERTISEMENT

വിവിധ ബാങ്കുകളിലെ ഒഴിവുകളറിയാം;

എസ്ബിഐ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് ഓഫിസർ വിഭാഗത്തിൽ 150 ഒഴിവ്. ട്രേഡ് ഫിനാൻസ് ഓഫിസർ തസ്തികയിലാണ് ഒഴിവ്. ജോലിപരിചയമുള്ളവർക്കാണ് അവസരം. ജനുവരി 23 വരെ ഓൺലൈനായി അപേക്ഷിക്കാം.

മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ–2 വിഭാഗം തസ്തികയാണ്. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഫോറെക്സിൽ ഐഐബിഎഫ് സർട്ടിഫിക്കറ്റുമാണ് അപേക്ഷിക്കാനുള്ള യോഗ്യത. ബന്ധപ്പെട്ട മേഖലയിൽ 2 വർഷം ജോലിപരിചയം വേണം. ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ഇന്റർവ്യൂ നടത്തും. ഹൈദരാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിലാകും നിയമനം. www.bank.sbi, www.sbi.co.in

കനറാ ബാങ്ക്

കനറാ ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫിസറാകാൻ അവസരം. വിവിധ വിഭാഗങ്ങളിലായി 60 ഒഴിവുണ്ട്. ഓൺലൈൻ അപേക്ഷ ജനുവരി 24 വരെ. ഐടി വിഭാഗത്തിൽ വിവിധ തസ്തികകളിലാണ് ഒഴിവ്. കരാർ നിയമനമാണ്. ജോലിപരിചയമുള്ളവർക്കാണ് അവസരം. ഓൺലൈൻ റജിസ്ട്രേഷനും വിവരങ്ങൾക്കും: www.canarabank.com

എച്ച്ഡിഎഫ്സി ബാങ്ക്

എച്ച്ഡിഎഫ്സി ബാങ്കിൽ പ്രബേഷനറി ഓഫിസർ പ്രോഗ്രാമിന് അപേക്ഷിക്കാം. 500 ഒഴിവ്. റിലേഷൻഷിപ് മാനേജർ വിഭാഗത്തിലാണ് അവസരം. അസിസ്റ്റന്റ് മാനേജർ/ ഡപ്യൂട്ടി മാനേജർ/മാനേജർ/സീനിയർ മാനേജർ എന്നീ തസ്തികകളിലാണ് നിയമനം. ഫെബ്രുവരി 7 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

∙യോഗ്യത: 50% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം. സെയിൽസിൽ 1–10 വർഷം ജോലിപരിചയം വേണം.

∙പ്രായം: 20–25. 2025 ഫെബ്രുവരി 7 അടിസ്ഥാനമായി കണക്കാക്കും.

∙തിരഞ്ഞെടുപ്പ്: ഒബ്ജെക്ടീവ് അസസ്മെന്റിന്റെ അടിസ്ഥാനത്തിലാണു പ്രാഥമിക തിരഞ്ഞെടുപ്പ്. ഇന്റർവ്യൂവും ഉണ്ടാകും. റീസണിങ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലിഷ് പ്രൊഫിഷ്യൻസി എന്നിവ ഉൾപ്പെടുന്നതാണ് ഒബ്ജെക്ടീവ് അസസ്മെന്റ്. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

∙ഫീസ്: 1000 രൂപ (പട്ടികവിഭാഗം/അംഗപരിമിതർക്ക് 200). ഓൺലൈനിൽ അടയ്‌ക്കാം.

വിവരങ്ങൾക്കും ഓൺലൈൻ റജിസ്ട്രേഷനും: www.hdfcbank.com

യൂക്കോ ബാങ്ക്

യൂക്കോ ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫിസറാകാൻ അവസരം. വിവിധ വിഭാഗങ്ങളിലായി 68 ഒഴിവുണ്ട്. ഓൺലൈൻ അപേക്ഷ ജനുവരി 20 വരെ.

ചാർട്ടേഡ് അക്കൗണ്ടന്റ് (25 ഒഴിവ്), ഐടി ഓഫിസർ (21), റിസ്ക് ഓഫിസർ (10) എന്നീ തസ്തികകളിലായി എംഎംജിഎസ് –2 വിഭാഗത്തിൽ 56 ഒഴിവുണ്ട്. ജെഎംജിഎസ്– 1 വിഭാഗത്തിൽ സെക്യൂരിറ്റി ഓഫിസർ (8), ഇക്കണോമിസ്റ്റ് (2), ഫയർ സേഫ്റ്റി ഓഫിസർ (2) എന്നീ തസ്തികകളിലായി 12 ഒഴിവുമുണ്ട്.

ഓൺലൈൻ റജിസ്ട്രേഷനും വിവരങ്ങൾക്കും: www.ucobank.com

ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...

(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..

English Summary:

Bank Job Opportunity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com