കോൾ ഇന്ത്യയിലും ബോർഡർ റോഡ്സിലും വൻ അവസരങ്ങൾ; വിജ്ഞാപനം ഉടൻ

Mail This Article
കോൾ ഇന്ത്യ ലിമിറ്റഡ്
കോൾ ഇന്ത്യ ലിമിറ്റഡിൽ മാനേജ്‌മെന്റ് ട്രെയിനി ഒഴിവുകളിൽ ഉടൻ വിജ്ഞാപനമാകും. കമ്യൂണിറ്റി ഡവലപ്മെന്റ്, എൻവയൺമെന്റ്, ഫിനാൻസ്, ലീഗൽ, മാർക്കറ്റിങ് ആൻഡ് സെയിൽസ്, മെറ്റീരിയൽസ് മാനേജ്മെന്റ്, പഴ്സനേൽ ആൻഡ് എച്ച്ആർ, സെക്യൂരിറ്റി, കോൾ പ്രിപറേഷൻ വിഭാഗങ്ങളിലാണ് അവസരം. യോഗ്യത ഉൾപ്പെടെ വിശദ വിവരങ്ങൾ തൊഴിൽ വീഥിയിൽ പ്രസിദ്ധീകരിക്കും. www.coalindia.in
ബോർഡർ റോഡ്സ്
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ ബോർഡർ റോഡ്സ് ഓർഗനൈസേഷനിൽ ജനറൽ റിസർവ് എൻജിനീയർ ഫോഴ്സിലെ 411 ഒഴിവിലേക്ക് ഉടൻ വിജ്ഞാപനമാകും. അവസരം പുരുഷന്മാർക്കു മാത്രം.
∙തസ്തികകൾ: കുക്ക് (153), മേസൺ (172), ബ്ലാക്സ്മിത്ത് (75), മെസ് വെയ്റ്റർ (11)
യോഗ്യത, അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി ഉൾപ്പെടെ വിശദവിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..