എയിംസിൽ ഗ്രൂപ് ബി, സി ഒഴിവുകളിൽ 4970 ഒഴിവ്; ഒാൺലൈനായി ജനുവരി 31 വരെ അപേക്ഷിക്കാം

Mail This Article
ന്യൂഡൽഹി ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ് ഗ്രൂപ് ബി, സി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ എയിംസുകളിലായി 4,600 ഒഴിവ്. കോമൺ റിക്രൂട്മെന്റ് എക്സാമിനേഷൻ ഫോർ എയിംസ് (CRE-AIIMS) മുഖേനയാണു തിരഞ്ഞെടുപ്പ്. ജനുവരി 31 വരെ ഒാൺലൈനായി അപേക്ഷിക്കാം.
∙പരസ്യ നമ്പർ: 98/2024
∙ഒഴിവുള്ള എയിംസുകളും സെൻട്രൽ ഗവ. ഹോസ്പിറ്റലുകളും: അവന്തിപോറ, ഭട്ടിൻഡ, ഭോപാൽ, ഭുവനേശ്വർ, ബിബിനഗർ, ബിലാസ്പുർ, ദിയോഘർ, ഗൊരഘ്പുർ, ഗുവാഹത്തി, ജോധ്പുർ, കല്യാണി, ന്യൂഡൽഹി, മംഗളഗിരി, നാഗ്പുർ, പട്ന, റായ്ബറേലി, റായ്പുർ, രാജ്കോട്ട്, ഋഷികേശ്, വിജയ്പുർ, റാം മനോഹർ ലോഹ്യ ഹോസ്പിറ്റൽ, എയിംസ്–കാപ്ഫിംസ്, ഇഎസ്‍ഐസി, ഇംഫാൽ റിംസ്, സഫ്ദർജങ് ഹോസ്പിറ്റൽ, ഐസിഎംആർ, ആർഎച്ച്ടിസി, റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ നഴ്സിങ് സയൻസസ്.
∙ഒഴിവുള്ള വിഭാഗങ്ങൾ: അസിസ്റ്റന്റ് ഡയറ്റിഷ്യൻ, ഡയറ്റിഷ്യൻ, എക്സിക്യൂട്ടീവ് അസിസ്റ്റന്റ്, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, അസിസ്റ്റന്റ് എൻജിനീയർ (സിവിൽ, ഇലക്ട്രിക്കൽ), ഓഡിയോമീറ്റർ ടെക്നിഷ്യൻ, സ്പീച് തെറാപിസ്റ്റ്, ഇലക്ട്രിഷ്യൻ, ലൈൻമാൻ, ഡ്രാഫ്റ്റ്സ്മാൻ, അസിസ്റ്റന്റ് ലോണ്ട്രി സൂപ്പർവൈസർ, സ്റ്റോർകീപ്പർ, ഫാർമസിസ്റ്റ്, ജൂനിയർ അക്കൗണ്ട്സ് ഓഫിസർ, ലാബ് അറ്റൻഡൻഡ്, ടെക്നിക്കൽ അസിസ്റ്റന്റ് തുടങ്ങി 66 ഓളം വിഭാഗങ്ങളിലാണ് ഒഴിവ്.
∙ഫീസ്: 3,000 രൂപ. പട്ടികവിഭാഗം/ഇഡബ്ല്യുഎസ്: 2,400. ഭിന്നശേഷിക്കാർക്കു ഫീസില്ല. ഫീസ് ഒാൺലൈനായി അടയ്ക്കാം.
ഫെബ്രുവരി 26, 28 തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ പരീക്ഷ നടത്തും.
പട്ന: 77 സീനിയർ റസിഡന്റ്
പട്നയിലെ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ സീനിയർ റസിഡന്റ് (നോൺ അക്കാദമിക്) അവസരങ്ങൾ. 77ഒഴിവ്. ജനുവരി 28വരെ ഒാൺലൈനായി അപേക്ഷിക്കാം.
∙ഒഴിവുള്ള വകുപ്പുകൾ: അനസ്തീസിയോളജി, അനാട്ടമി, ബയോകെമിസ്ട്രി, സി ആൻഡ് എഫ്എം, ക്ലിനിക്കൽ ഹെമറ്റോളജി, ഡെർമറ്റോളജി, ഡെന്റിസ്ട്രി, എഫ്എംടി, ജനറൽ മെഡിസിൻ, മൈക്രോബയോളജി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഒാർത്തോപീഡിക്സ്, പീഡിയാട്രിക്സ്, പതോളജി, ഫാർമക്കോളജി, പിഎംആർ, സൈക്യാട്രി, റേഡിയോഡയഗ്‌നോസിസ്, റേഡിയോതെറപ്പി, ട്രാൻസ്‌ഫ്യൂഷൻ മെഡിസിൻ ആൻഡ് ബ്ലഡ് ബാങ്ക്.
മംഗളഗിരി: 73 ഒഴിവ്
ആന്ധ്രപ്രദേശ് മംഗളഗിരിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 73 സീനിയർ റസിഡന്റ്/സീനിയർ ഡെമോൺസ്ട്രേറ്റർ ഒഴിവ്.
താൽക്കാലിക നിയമനം. ഇന്റർവ്യൂ ജനുവരി 23ന്.
∙ഒഴിവുള്ള വകുപ്പുകൾ: അനസ്തീസിയോളജി, ബേൺസ് ആൻഡ് പ്ലാസ്റ്റിക് സർജറി, എഫ്എംടി, ഗ്യാസ്ട്രോ എൻട്രോളജി, കാർഡിയോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, മൈക്രോബയോളജി, ന്യൂക്ലിയർ മെഡിസിൻ, ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒാഫ്താൽമോളജി, ഒാർത്തോപീഡിക്സ്, പതോളജി, ഫിസിയോളജി, റേഡിയോഡയഗ്നോസിസ് തുടങ്ങി 19 വകുപ്പുകളിലാണ് ഒഴിവ്.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..