ADVERTISEMENT

ഈ വർഷത്തെ സിവിൽ സർവീസസ് പരീക്ഷയ്‌ക്കു യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ വിജ്‌ഞാപനം പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 11 വരെ ഓൺലൈനായി അപേക്ഷിക്കാം. ഐഎഎസ്, ഐഎഫ്‌എസ്, ഐപിഎസ് തുടങ്ങി 23 വിഭാഗങ്ങളിലായി നിലവിൽ 979 ഒഴിവുണ്ട്. ഭിന്നശേഷിക്കാർക്കു 38 ഒഴിവ്. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാം. മേയ് 25 നാണു പ്രിലിമിനറി പരീക്ഷ.

∙യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. അവസാനവർഷ വിദ്യാർഥികളെയും പരിഗണിക്കും. ഇവർ മെയിൻ പരീക്ഷയുടെ അപേക്ഷയ്‌ക്കൊപ്പം, യോഗ്യത നേടിയതിന്റെ തെളിവു ഹാജരാക്കണം.

മെഡിക്കൽ ബിരുദക്കാർ ഇന്റേൺഷിപ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ഇന്റർവ്യൂ സമയത്തു ഹാജരാക്കണം. ബിരുദത്തിനു തുല്യമായ പ്രഫഷനൽ/ടെക്നിക്കൽ യോഗ്യതയുള്ളവർക്കും പരീക്ഷയെഴുതാം. ‌

ആറു തവണ പ്രിലിമിനറി എഴുതിയവർ അപേക്ഷിക്കാൻ യോഗ്യരല്ല. പട്ടികവിഭാഗക്കാർക്കു പരിധി ബാധകമല്ല. മറ്റു പിന്നാക്കവിഭാഗക്കാർക്കും അംഗപരിമിതർക്കും 9 അവസരം ലഭിക്കും.

∙പ്രായം: 2025 ഓഗസ്‌റ്റ് ഒന്നിന് 21–32. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതർക്കു പത്തും വർഷം ഇളവുണ്ട്. വിമുക്‌തഭടൻമാർക്കും ഇളവുണ്ട്.

∙തിരഞ്ഞെടുപ്പ്: പ്രിലിമിനറി (ഒബ്‌ജക്‌ടീവ് പരീക്ഷ), മെയിൻ പരീക്ഷകൾ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ. പ്രിലിമിനറി പരീക്ഷയ്ക്കു കൊച്ചിയും തിരുവനന്തപുരവും കോഴിക്കോടും മെയിൻ പരീക്ഷയ്ക്കു തിരുവനന്തപുരവും കേന്ദ്രമാണ്.

∙പരീക്ഷാരീതി: പ്രിലിമിനറി പരീക്ഷയ്ക്ക് 200 മാർക്ക് വീതമുള്ള രണ്ടു ജനറൽ പേപ്പറുകളുണ്ട്. ഒബ്‌ജക്‌ടീവ് മാതൃകയിലുള്ള മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ. ദൈർഘ്യം 2 മണിക്കൂർ വീതം. നെഗറ്റീവ് മാർക്കുണ്ട്. രണ്ടാം പേപ്പർ ക്വാളിഫയിങ് പേപ്പറാണ്. ഇതിൽ 33% മാർക്ക് നേടണം. മെയിൻ പരീക്ഷ ഡിസ്‌ക്രിപ്‌റ്റീവ് മാതൃകയിലാണ്. പരീക്ഷയിലെയും അഭിമുഖത്തിലെയും മാർക്ക് പരിഗണിച്ചാണ് അന്തിമ ലിസ്റ്റ് തയാറാക്കുക.

∙ഫീസ്: 100 രൂപ. ഓൺലൈനായും എസ്‌ബിഐ ശാഖകളിലും പണമടയ്‌ക്കാം. സ്‌ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും അംഗപരിമിതർക്കും ഫീസില്ല.

∙അപേക്ഷിക്കേണ്ട വിധം: www.upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കുക. സിലബസ്, പരീക്ഷാക്രമം ഉൾപ്പെടെ വിജ്ഞാപനത്തിന്റെ പൂർണരൂപം www.upsc.gov.in എന്ന സൈറ്റിൽ.

ഫോറസ്റ്റ് സർവീസ്: 150 ഒഴിവ്

യുപിഎസ്‌സിയുടെ ഇന്ത്യൻ ഫോറസ്‌റ്റ് സർവീസ് പരീക്ഷ മേയ് 25 നു നടത്തും.150 ഒഴിവുണ്ട്. ഓൺലൈനായി ഫെബ്രുവരി 11 വരെ അപേക്ഷിക്കാം.

സിവിൽ സർവീസസ് പരീക്ഷ, ഫോറസ്‌റ്റ് സർവീസ് പരീക്ഷ എന്നിവയ്‌ക്കു പൊതുവായ അപേക്ഷയാണ്. രണ്ടു സർവീസിലേക്കും ഒരുമിച്ച് അപേക്ഷിക്കുന്നവർ ഒറ്റ അപേക്ഷ സമർപ്പിച്ചാൽ മതി. സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയിൽ ജയിക്കുന്നവർക്കേ ഫോറസ്‌റ്റ് സർവീസ് മെയിൻ പരീക്ഷ എഴുതാൻ സാധിക്കൂ.

∙യോഗ്യത: അനിമൽ ഹസ്‌ബൻഡറി ആൻഡ് വെറ്ററിനറി സയൻസ്, ബോട്ടണി, കെമിസ്‌ട്രി, ജിയോളജി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, സ്‌റ്റാറ്റിസ്‌റ്റിക്‌സ്, സുവോളജി എന്നിവയിൽ ഏതെങ്കിലുമൊരു വിഷയം ഉൾപ്പെടുന്ന ബിരുദം അല്ലെങ്കിൽ അഗ്രികൾച്ചർ, ഫോറസ്‌ട്രി ബിരുദം/എൻജിനീയറിങ് ബിരുദം/തത്തുല്യ യോഗ്യത. അവസാനവർഷ വിദ്യാർഥികളെയും പരിഗണിക്കും. ഇവർ മെയിൻ പരീക്ഷയുടെ അപേക്ഷയ്‌ക്കൊപ്പം യോഗ്യത നേടിയതിന്റെ തെളിവു ഹാജരാക്കണം.

∙പ്രായം: 2025 ഓഗസ്‌റ്റ് ഒന്നിന് 21–32. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കാർക്കു മൂന്നും വർഷം ഇളവു ലഭിക്കും.

∙ഫീസ്: 100 രൂപ. ഓൺലൈനായും എസ്‌ബിഐ ശാഖകളിലും പണമടയ്‌ക്കാം. സ്‌ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും അംഗപരിമിതർക്കും ഫീസില്ല.

∙തിരഞ്ഞെടുപ്പ്: പ്രിലിമിനറി, മെയിൻ പരീക്ഷകളും ഇന്റർവ്യൂവും ഉണ്ടാകും. പ്രിലിമിനറിക്കു കൊച്ചിയും തിരുവനന്തപുരവും കോഴിക്കോടും കേന്ദ്രങ്ങളാണ്. മെയിൻ പരീക്ഷയ്ക്കു കേരളത്തിൽ കേന്ദ്രമില്ല.

www.upsconline.nic.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനിൽ അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക്: www.upsc.gov.in

ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...

(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..

English Summary:

UPSC Notification

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com