ADVERTISEMENT

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് മാനേജർ ഗ്രേഡിൽ 1,000 ഒഴിവ്. ക്രെഡിറ്റ് ഓഫിസർ ഇൻ മെയിൻ സ്ട്രീം (ജനറൽ ബാങ്കിങ്) തസ്തികയിലാണു നിയമനം. ഫെബ്രുവരി 20 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

ഒരു വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ബാങ്കിങ് ആൻഡ് ഫിനാൻസ് കോഴ്സിലേക്കാണ് പ്രാഥമിക നിയമനം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവരെ ജെഎംജിഎസ് ഗ്രേഡ്–1 വിഭാഗത്തിൽ നിയമിക്കും.

∙യോഗ്യത: ഏതെങ്കിലും വിഷയത്തിൽ 60% മാർക്കോടെ (പട്ടികവിഭാഗം, മറ്റു പിന്നാക്കവിഭാഗം, ഭിന്നശേഷിക്കാർക്ക് 55%) ബിരുദം.

∙പ്രായം: 20–30. പട്ടികവിഭാഗക്കാർക്ക് 5 വർഷം ഇളവ്. മറ്റു പിന്നാക്കവിഭാഗക്കാർക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിധവകൾക്കും വിവാഹമോചനം നേടിയ വനിതകൾക്കും 35 വയസ്സുവരെ അപേക്ഷിക്കാം.

∙ശമ്പളം: 48,480–85, 920.

∙തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ (ഡിസ്ക്രിപ്റ്റീവ് ടെസ്റ്റ് ഉൾപ്പെടെ), ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ.

∙അപേക്ഷാഫീസ്: 750 രൂപ (പട്ടികവിഭാഗം/വനിത/ഭിന്നശേഷിക്കാർക്ക് 150 രൂപ). ഫീസ് ഓൺലൈനായി അടയ്ക്കാം

ഓൺലൈൻ റജിസ്‌ട്രേഷനും വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾക്കും: www.centralbankofindia.co.in

ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...

(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..

English Summary:

Central Bank Jobs

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com