IOCL: മാർക്കറ്റിങ് ഡിവിഷനിൽ പ്ലസ് ടു, ബിരുദ യോഗ്യതക്കാർക്ക് അവസരം; ഒരു ലക്ഷത്തിനടുത്ത് ശമ്പളം, ഒാൺലൈനായി അപേക്ഷിക്കാം

Mail This Article
ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിന്റെ മാർക്കറ്റിങ് ഡിവിഷനു കീഴിൽ വിവിധ റീജനുകളിൽ ജൂനിയർ ഒാപ്പറേറ്റർ, ജൂനിയർ അറ്റൻഡന്റ്, ജൂനിയർ ബിസിനസ് അസിസ്റ്റന്റ് തസ്തികകളിൽ 246 ഒഴിവ്. കേരളം ഉൾപ്പെടുന്ന സതേൺ റീജനിൽ 13 ഒഴിവ്. ഒാൺലൈൻ അപേക്ഷ ഫെബ്രുവരി 23 വരെ. ജൂനിയർ ഒാപ്പറേറ്റർ തസ്തികയിൽ ഒാപ്പൺ റിക്രൂട്മെന്റിനും ജൂനിയർ അറ്റൻഡന്റ്, ജൂനിയർ ബിസിനസ് അസിസ്റ്റന്റ് തസ്തികകളിൽ ഭിന്നശേഷിക്കാർക്കുള്ള സ്പെഷൽ റിക്രൂട്മെന്റിനുമാണ് അവസരം.
ഒഴിവ്, യോഗ്യത, ശമ്പളം:
∙ജൂനിയർ ഒാപ്പറേറ്റർ (215): പത്താം ക്ലാസ് ജയം, ഇലക്ട്രോണിക്സ് മെക്കാനിക്/ ഇൻസ്ട്രുമെന്റ് മെക്കാനിക്/ ഇലക്ട്രിഷ്യൻ/ മെഷിനിസ്റ്റ്/ ഫിറ്റർ/ മെക്കാനിക് കം ഒാപ്പറേറ്റർ ഇലക്ട്രോണിക്സ് കമ്യൂണിക്കേഷൻ സിസ്റ്റം/ വയർമാൻ/ മെക്കാനിക് ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്/ ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇഎസ്എം ട്രേഡിൽ ഐടിഐ, ഒരു വർഷ പരിചയം; 23,000-78,000. ∙ജൂനിയർ അറ്റൻഡന്റ് (23): പ്ലസ് ടു; 23,000-78,000.
∙ജൂനിയർ ബിസിനസ് അസിസ്റ്റന്റ് (6): ബിരുദം, എംഎസ് ഒാഫിസ് അറിവ്, ടൈപ്പിങ് പ്രാവീണ്യം, ഒരു വർഷ പരിചയം; 25,000-1,05,000.
∙പ്രായം: 18-26. www.iocl.com
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..