സേനകളിൽ 400 മെഡിക്കൽ ഓഫിസർ; സ്‌ത്രീകൾക്കും അവസരം, ഓൺലൈൻ അപേക്ഷ മേയ് 12 വരെ

Mail This Article
×
എംബിബിഎസുകാർക്ക് ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസിൽ ഓഫിസർ ആകാം. ഷോർട് സർവീസ് കമ്മിഷനിലാണ് അവസരം. സ്‌ത്രീകൾക്കും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ ഏപ്രിൽ 19 മുതൽ മേയ് 12 വരെ. ഒഴിവ്: 400 (പുരുഷൻമാർക്ക് 300, സ്ത്രീകൾക്ക് 100)
∙യോഗ്യത: എംബിബിഎസ്/പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി.
∙പ്രായം (2025 ഡിസംബർ 31 ന്): എംബിബിഎസ് അപേക്ഷകർക്ക് 30 തികയരുത്. പിജി അപേക്ഷകർക്ക് 35 വയസ്സ്.
∙തിരഞ്ഞെടുപ്പ്: ഡൽഹിയിൽ ജൂൺ/ജൂലൈയിൽ ഇന്റർവ്യൂ നടത്തും.
∙അപേക്ഷിക്കേണ്ട വിധം: www.join.afms.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ റജിസ്‌ട്രേഷൻ നടത്തണം. യോഗ്യത ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
English Summary:
Army Recruitment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.