പുതിയ അധ്യയനവർഷത്തിലും LPST, UPST റാങ്ക് ലിസ്റ്റില്ല

HIGHLIGHTS
  • 2019 ഡിസംബര്‍ 31ലെ ഗസറ്റിലായിരുന്നു വിജ്ഞാപനം
study
SHARE

വിജ്ഞാപനം പ്രസിദ്ധീകരിച്ച് രണ്ടര വർഷമാകാറായിട്ടും വിദ്യാഭ്യാസ വകുപ്പിലെ എൽപിഎസ്ടി, യുപിഎസ്ടി റാങ്ക് ലിസ്റ്റുകൾ വൈകുന്നു.2019 ഡിസംബര്‍ 31ലെ ഗസറ്റിലായിരുന്നു വിജ്ഞാപനം. 2021 ഒാഗസ്റ്റ് മുതൽ സെപ്റ്റംബർ വരെ വിവിധ തീയതികളിലായി ഷോർട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എൽപിഎസ്ടി ഇന്റർവ്യൂ പൂർത്തിയായി. ഈ മാസം അവസാനത്തോടെ ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചേക്കാം. എന്നാൽ, യുപിഎസ്ടിയുടെ ഇന്റർവ്യൂ നടക്കുന്നതേയുളളൂ. ജൂണിലും ഇന്റർവ്യൂ തുടരും. രണ്ടു തസ്തികയുടെയും മുൻ റാങ്ക് ലിസ്റ്റുകൾ റദ്ദായിട്ടു മാസങ്ങളായി.

ഇതുവരെ 1167 ഒഴിവ്

രണ്ടു തസ്തികയിലുമായി 1167 ഒഴിവാണു റിപ്പോർട്ട് ചെയ്തത്. ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോഴേക്ക് ഒഴിവുകൾ ഇനിയും വർധിക്കും. എൽപിഎസ്ടിയിൽ കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് കണ്ണൂർ ഒഴികെ 9 ജില്ലകളിലായി 893 ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 5 ജില്ലകളിലെ ഒഴിവിന്റെ വിവരം ലഭ്യമല്ല. യുപിഎസ്ടി തസ്തികയിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, വയനാട് ഒഴികെ 10 ജില്ലകളിലായാണ് 274 ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

മുൻ ലിസ്റ്റിൽ 10,463 ശുപാർശ

എൽപിഎസ്ടി, യുപിഎസ്ടി മുൻ റാങ്ക് ലിസ്റ്റുകളിൽനിന്നു നിയമന ശുപാർശ ലഭിച്ചത് 10,463 പേർക്ക്. എൽപിഎസ്ടി ലിസ്റ്റിലെ 6294 പേർക്കും യുപിഎസ്ടി ലിസ്റ്റിലെ 4169 പേർക്കുമാണിത്. രണ്ടു ലിസ്റ്റിലും ഏറ്റവും കൂടുതൽ ശുപാർശ മലപ്പുറം ജില്ലയിലാണ്: എൽപിഎസ്ടി–1181, യുപിഎസ്ട‌ി–980. കുറവ് ഇടുക്കി–225 (എൽപിഎസ്ടി), കോട്ടയം–86 (യുപിഎസ്ടി). 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS