റാങ്ക് ലിസ്റ്റ് നീട്ടൽ: 545 പേർക്ക് ഉടൻ നിയമന ശുപാർശ

HIGHLIGHTS
  • റാങ്ക് ലിസ്റ്റ് നീട്ടുന്നതുമായി ബന്ധപ്പെട്ട് 2018 മാർച്ച് 1നാണു ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി വന്നത്.
psc-office-tvm
SHARE

റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുന്നതു സംബന്ധിച്ച സുപ്രീം കോടതി വിധി ഉടൻ നടപ്പാക്കാൻ പിഎസ്‌സി തീരുമാനിച്ചു. അർഹരായ 545 പേർക്ക് ഈ മാസം തന്നെ നിയമന ശുപാർശ അയയ്ക്കും.

റാങ്ക് ലിസ്റ്റ് നീട്ടുന്നതുമായി ബന്ധപ്പെട്ട് 2018 മാർച്ച് 1നാണു ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി വന്നത്. കഴിഞ്ഞ ഫെബ്രുവരി 15ന് ഇതു സുപ്രീം കോടതി ശരിവച്ചു. കേസിനു പോയവർക്കു ലഭിക്കാൻ സാധ്യതയുണ്ടായിരുന്ന ഒഴിവുകൾ പിഎസ്‌സി നേരത്തേ നീക്കിവച്ചിരുന്നു. അക്കൂട്ടത്തിലെ 545 ഒഴിവിലേക്കാണ് ഇപ്പോൾ ശുപാർശ നൽകുക. ബാക്കി ഒഴിവുകൾ ഈ കാലയളവിൽ നിലവിലുള്ളതാണോ എന്നതിൽ വ്യക്തത വരുത്തിയശേഷം നിയമന ശുപാർശ നൽകുന്ന കാര്യം പിന്നീടു പരിഗണിക്കും.

നീക്കിവച്ചിരുന്ന ഒഴിവുകൾ

∙സ്റ്റാഫ് നഴ്സ്, ആരോഗ്യം–കൊല്ലം–34, എറണാകുളം–51, തിരുവനന്തപുരം–49, കണ്ണൂർ–39, കാസർകോട്–38. യുപിഎസ്ടി മലയാളം മീഡിയം: തൃശൂ‍‍ർ–10, തിരുവനന്തപുരം–78, കാസർകോട്–36. ∙അസി. സർജൻ, ആരോഗ്യം: 100.

∙ട്രേസർ, ജല അതോറിറ്റി/ഓവർസിയർ ഗ്രേഡ്–3, ജല അതോറിറ്റി–96.

∙എച്ച്എസ്എസ്ടി ഇംഗ്ലിഷ് ജൂനിയർ, ഹയർ സെക്കൻഡറി വിദ്യാഭ്യാസം–47.

∙ലാബ് ടെക്നിഷ്യൻ ഗ്രേഡ്–2, ആരോഗ്യം–16.

∙മസ്ദൂർ, കെഎസ്ഇബി: പത്തനംതിട്ട–1, കോട്ടയം–1, ഇടുക്കി–1, തൃശൂർ–1, പാലക്കാട്–3, കണ്ണൂർ–2. ∙ലാബ് അസിസ്റ്റന്റ്, ഹയർ സെക്കൻഡറി–2. ∙ഡ്രൈവർ ഗ്രേഡ്–2 എച്ച്ഡിവി– ആലപ്പുഴ 1. ∙മീറ്റർ റീഡർ, ജല അതോറിറ്റി–1.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS