ആമസോൺ കമ്പനി തൊഴിൽ മേള 21ന്

HIGHLIGHTS
  • ഭിന്നശേഷിക്കാരായ എൻജിനീയറിങ്, നോൺ എൻജിനീയറിങ് വിദ്യാർഥികൾക്ക്
engineering
SHARE

തിരുവനന്തപുരം ∙ ഭിന്നശേഷിക്കാരായ എൻജിനീയറിങ്, നോൺ എൻജിനീയറിങ് വിദ്യാർഥികൾക്ക് മാത്രമായി കേരള സാങ്കേതിക സർവകലാശാല ഈ മാസം 21ന് ആമസോൺ കമ്പനിയുടെ തൊഴിൽ മേള നടത്തും. അങ്കമാലി ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി ക്യാംപസിൽ ആണ് മേള.

പങ്കെടുക്കുന്നവർ ഈ വർഷം ബിരുദം പൂർത്തിയാക്കുന്നവർ ആയിരിക്കണം. നിലവിൽ ബാക്ക്‌ലോഗ് ഉണ്ടാകാൻ പാടില്ല. ആസിഡ് ആക്രമണത്തിന് ഇരയായവർ, ഓട്ടിസം സ്പെക്‌ട്രം ഡിസോർഡർ, സെറിബ്രൽ പാൾസി, ഡ്വാർഫിസം, ഹീമോഫീലിയ, ലോക്കോമോട്ടർ ഡിസെബിലിറ്റി, മൾട്ടിപ്പിൾ സ്ക്ലീറോസിസ്, മസ്‌കുലർ ഡിസ്ട്രോഫി, സിക്കിൾ സെൽ ഡിസീസ്, തലസീമിയ, പോളിയോ, സ്കോളിയോസിസ് തുടങ്ങിയവ ബാധിച്ച വിദ്യാർഥികൾക്ക് റജിസ്റ്റർ ചെയ്യാം.

ഫോൺ 98463 87772, www.ktu.edu.in

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS