ADVERTISEMENT

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ പ്രവേശിച്ച സർക്കാർ ഉദ്യോഗസ്ഥരെ സ്ഥാനക്കയറ്റത്തിന്റെ ഭാഗമായ അക്കൗണ്ട്സ് പരീക്ഷയിൽനിന്ന് ഒഴിവാക്കാനാവില്ലെന്നു പിഎസ്‌സി.

കെഎഎസ് ലഭിച്ച രണ്ടും മൂന്നും സ്ട്രീമിലെ സർക്കാർ ഉദ്യോഗസ്ഥർ ഈ ആവശ്യം ഉന്നയിച്ചു സർക്കാരിനു നിവേദനം നൽകിയതിനെത്തുടർന്നാണ് പിഎസ്‌സി നിലപാടു വ്യക്തമാക്കിയത്.

സർക്കാർ സർവീസിലെ വിവിധ വകുപ്പുകളിലെ പ്രബേഷൻ വിജയകരമായി പൂർത്തിയാക്കിയവരോ സ്ഥിരാംഗങ്ങളോ ആയ ജീവനക്കാരാണു സ്ട്രീം രണ്ടിൽ ഉൾപ്പെടുന്നത്.

സർക്കാർ വകുപ്പുകളിലെ ഒന്നാം ഗസറ്റഡ് തസ്തികയിലോ അതിനു മുകളിലോ ജോലി ചെയ്യുന്നവരാണു സ്ട്രീം മൂന്നിൽ.

അക്കൗണ്ട്സ് പരീക്ഷ ജയിക്കുന്നതു സർക്കാർ സർവീസിന്റെ ഭാഗമായതിനാൽ വീണ്ടും ഇതേ പരീക്ഷ യോഗ്യതയ്ക്കായി പരിഗണിക്കുന്നത് ഒഴിവാക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ, കെഎഎസ് വിജ്ഞാപനത്തിൽതന്നെയുള്ള അക്കൗണ്ട്സ് പരീക്ഷ എന്ന വ്യവസ്ഥ അംഗീകരിച്ച് അപേക്ഷിച്ചവർ പിന്നീട് ഇളവിനായി വാദിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണു പിഎസ്‌സിയു‌‌ടെ പക്ഷം.

ചട്ടം ഭേദഗതി ചെയ്യാതെ അക്കൗണ്ട്സ് പരീക്ഷ ഒഴിവാക്കാൻ കഴിയില്ലെന്നു പിഎസ്‌സി വിലയിരുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com