സർവകലാശാല അസിസ്റ്റന്റ്, കംപ്യൂട്ടർ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റുകളിൽനിന്നു വീണ്ടും നിയമനം. അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിലെ 40 പേർക്കും കംപ്യൂട്ടർ അസിസ്റ്റന്റ് ലിസ്റ്റിലെ 18 പേർക്കുമാണ് ഉടൻ നിയമനം ലഭിക്കുക.
ഇതോടെ അസിസ്റ്റന്റ് നിയമന ശുപാർശ 580, കംപ്യൂട്ടർ അസിസ്റ്റന്റ് നിയമന ശുപാർശ 258 വീതമാകും.
കാലിക്കറ്റ്, കുസാറ്റ്, എംജി, അഗ്രികൾചറൽ, കേരള, സംസ്കൃത സർവകലാശാലകളിലേക്കാണു നിയമനം.
വിശദമായ നിയമന വിവരങ്ങൾ:
∙അസിസ്റ്റന്റ്: ഓപ്പൺ മെറിറ്റ്–449, എസ്സി–സപ്ലിമെന്ററി 36, എസ്ടി–സപ്ലിമെന്ററി 14, മുസ്ലിം–755, എൽസി/എഐ–സപ്ലിമെന്ററി 11, ഒബിസി–450, വിശ്വകർമ–587, എസ്ഐയുസി നാടാർ–456, ഹിന്ദു നാടാർ–സപ്ലിമെന്ററി 2, എസ്സിസിസി–സപ്ലിമെന്ററി 9. ഭിന്നശേഷി: ബ്ലൈൻഡ്–8, ഡഫ്–11, ഓർത്തോ–9. ഈഴവ, ധീവര വിഭാഗങ്ങളിൽ ഓപ്പൺ മെറിറ്റിനുള്ളിലാണ് നിയമനം.
∙കംപ്യൂട്ടർ അസിസ്റ്റന്റ്: ഓപ്പൺ മെറിറ്റ്–209, ഈഴവ–229, എസ്സി–സപ്ലിമെന്ററി 13, എസ്ടി–സപ്ലിമെന്ററി 7, മുസ്ലിം–529, എൽസി/എഐ–399, ഒബിസി–225, വിശ്വകർമ–241, എസ്ഐയുസി നാടാർ–269, എസ്സിസിസി–സപ്ലിമെന്ററി 3, ധീവര–സപ്ലിമെന്ററി 1.
ഭിന്നശേഷി: ഡഫ്–5, ഓർത്തോ–4. ഹിന്ദു നാടാർ വിഭാഗത്തിൽ ഓപ്പൺ മെറിറ്റിനുള്ളിലാണ് നിയമനം.