HSST പരീക്ഷയ്ക്ക് 15,384 പേർ

HIGHLIGHTS
  • 17,797 പേർ അപേക്ഷ നൽകിയിരുന്നു
teacher 00
SHARE

വിവിധ വിഷയങ്ങളിലെ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ തസ്തികയിലേക്ക് ഓഗസ്റ്റിൽ നടക്കുന്ന പരീക്ഷ എഴുതുന്നത് 15,384 പേർ.

സുവോളജി, ഫിസിക്സ്, ബോട്ടണി, മാത്തമാറ്റിക്സ് വിഷയങ്ങളിലായി 17,797 പേർ അപേക്ഷ നൽകിയിരുന്നു. ഇതിൽ 15,384 പേരേ കൺഫർമേഷൻ നൽകിയുള്ളൂ. ബാക്കി 2413 അപേക്ഷ നിരസിച്ചു. കൺഫർമേഷൻ നൽകിയവർക്കു ജൂലൈ 18 മുതൽ പ്രൊഫൈലിൽ നിന്നു ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

ഫിസിക്സ്, മാത്തമാറ്റിക്സ്

പരീക്ഷാതീയതിയിൽ മാറ്റം

എച്ച്എസ്എസ്ടി/നോൺ വൊക്കേഷനൽ ടീച്ചർ–ഫിസിക്സ്, മാത്തമാറ്റിക്സ് പരീക്ഷാ തീയതികളിൽ മാറ്റം. നേരത്തെ പ്രസിദ്ധീകരിച്ച പരീക്ഷാ കലണ്ടറിൽ ഫിസിക്സ് പരീക്ഷ ഓഗസ്റ്റ് 3നു നടത്താനായിരുന്നു തീരുമാനം. എന്നാൽ, പരീക്ഷാ കേന്ദ്രങ്ങളുടെ ലഭ്യതക്കുറവു കാരണം പരീക്ഷ ഓഗസ്റ്റ് 7ലേക്കു മാറ്റി. ഓഗസ്റ്റ് 10നു നടത്താനിരുന്ന മാത്തമാറ്റിക്സ് പരീക്ഷ 13ലേക്കും മാറ്റിയിട്ടുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS