ADVERTISEMENT

ഷോർട് ലിസ്റ്റിൽ ഉൾപ്പെടുന്ന ഉദ്യോഗാർഥികളെയാണ് പിഎസ്‌സി ഇന്റർവ്യൂവിനു ക്ഷണിക്കുന്നത്. ഇന്റർവ്യൂവിന് അമിതപ്രാധാന്യം ലഭിക്കാതിരിക്കാനും സ്വാധീനംമൂലം നിയമനം നേടാതിരിക്കാനുമായി ഇന്റർവ്യൂവിനു നൽകുന്ന മാർക്ക് ക്രമപ്പെടുത്തിയിട്ടുണ്ട്. സുപ്രീം കോടതിയുടെ ഇടപെടലും ഇതിനു കാരണമായിട്ടുണ്ട്.

പൊതുവേ എഴുത്തുപരീക്ഷയുടെ 20% ആയിരിക്കും ഇന്റർവ്യൂവിന്റെ പരമാവധി മാർക്ക്. ഇന്റർവ്യൂവിനു നിശ്ചയിച്ചിരിക്കുന്ന പരമാവധി മാർക്കിന്റെ 20% ലഭിക്കാത്തവരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തില്ല.

 

ഇന്റർവ്യൂ ഘടന

കുറഞ്ഞത് രണ്ടു പിഎസ്‌സി അംഗങ്ങൾ, ബന്ധപ്പെട്ട വകുപ്പിന്റെ മേധാവി/സ്ഥാപന മേധാവി, അതതു വിഷയവുമായി ബന്ധപ്പെട്ട വിദഗ്ധർ എന്നിവരാണ് ഇന്റർവ്യൂ ബോർഡിൽ ഉണ്ടാകുക. ഇന്റർവ്യൂവിൽ പങ്കെടുക്കുന്ന പിഎസ്‌സി അംഗങ്ങളിൽ സീനിയർ അംഗമായിരിക്കും ഇന്റർവ്യൂ ബോർഡ് ചെയർമാൻ.

വിദഗ്ധരുടെ പാനലിൽനിന്നുള്ള അംഗങ്ങളെ നിശ്ചയിക്കുന്നതു പിഎസ്‌സി ചെയർമാനാണ്. ഒരു ഉദ്യോഗാർഥിയെ ഇന്റർവ്യൂ ചെയ്തു കഴിഞ്ഞാൽ ഇന്റർവ്യൂ ബോർഡ് ചർച്ച ചെയ്താണ് ആ ഉദ്യോഗാർഥിക്കു നൽകേണ്ട മാർക്ക് നിശ്ചയിക്കുക. അല്ലാതെ ബോർഡിലെ ഓരോരുത്തരും നൽകുന്ന മാർക്ക് കൂട്ടിയല്ല ആകെ മാർക്ക് കണക്കാക്കുക.

ഇന്റർവ്യൂവിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥിക്ക് എഴുത്തുപരീക്ഷയിൽ ലഭിച്ച മാർക്ക് ഇന്റർവ്യൂ ബോർഡിന് (പിഎസ്‌സി അംഗങ്ങൾക്ക് ഉൾപ്പെടെ) അറിയാൻ കഴിയാത്ത രീതിയിലാണു സംവിധാനം. എന്നാൽ, ബന്ധപ്പെട്ട വകുപ്പിന്റെ ചുമതലയുള്ള പിഎസ്‌സി അംഗത്തിന് ആ തസ്തികയുടെ ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കു ലഭിച്ച (ഫോൾസ് നമ്പർ പ്രകാരം) ഏറ്റവും കുറഞ്ഞ മാർക്കും കൂടിയ മാർക്കും അറിയാൻ കഴിയും. പക്ഷേ, ഉദ്യോഗാർഥിയെ തിരിച്ചറിയാൻ കഴിയില്ല.

 

പരമാവധി 20% മാർക്ക്

എഴുത്തുപരീക്ഷയും ഇന്റർവ്യൂവും നടത്തി റാങ്ക് ലിസ്റ്റ് തയാറാക്കുന്ന തസ്തികകൾക്ക് എഴുത്തുപരീക്ഷയുടെ പരമാവധി മാർക്കിന്റെ 20 ശതമാനമാണ് ഇന്റർവ്യൂ മാർക്ക്. യോഗ്യതാപരീക്ഷയുടെ മാർക്കും ഇന്റർവ്യൂ മാർക്കും മാനദണ്ഡമാക്കി റാങ്ക് ലിസ്റ്റ് തയാറാക്കുന്ന തസ്തികയ്ക്കു യോഗ്യതാപരീക്ഷയ്ക്ക് ഉദ്യോഗാർഥിക്കു ലഭിച്ച മാർക്കിന്റെ ശതമാനത്തോടൊപ്പം ഇന്റർവ്യൂവിനു നിശ്ചയിച്ച പരമാവധി മാർക്കായ 20 ശതമാനത്തിൽ ഉദ്യോഗാർഥിക്കു ലഭിച്ച മാർക്കുകൂടി ചേർത്ത് റാങ്ക് ലിസ്റ്റ് തയാറാക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com