ADVERTISEMENT

തിരുവനന്തപുരം ജില്ലയിലെ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിൽനിന്നു നിയമന ശുപാർശ തുടങ്ങി. ഒന്നാം ഘട്ടത്തിൽ 169 പേർക്കാണു നിയമനം.

 

വിശദമായ നിയമനനില: ഓപ്പൺ െമറിറ്റ്–131 (മെയിൽ), 132 (ഫീമെയിൽ). ഈഴവ–149, ഓപ്പൺ മെറിറ്റിനുള്ളിൽ. എസ്‌സി–430, 226. എസ്ടി–സപ്ലിമെന്ററി 4, സപ്ലിമെന്ററി 2. മുസ്‌ലിം–171, 143. എൽസി/എഐ–201, ഓപ്പൺ മെറിറ്റിനുള്ളിൽ. ഒബിസി–ഓപ്പൺ മെറിറ്റിനുള്ളിൽ, 163. വിശ്വകർമ–314, ഓപ്പൺ മെറിറ്റിനുള്ളിൽ. എസ്ഐയുസി നാടാർ–173, 141. ഹിന്ദു നാടാർ–ഓപ്പൺ മെറിറ്റിനുള്ളിൽ. എസ്‌സിസിസി–370, ഓപ്പൺ മെറിറ്റിനുള്ളിൽ. ധീവര–187, ഓപ്പൺ മെറിറ്റിനുള്ളിൽ. ഭിന്നശേഷി: എൽവി–1, എച്ച്ഐ–2, എൽഡി/സിപി–1.

 

169 ഒഴിവിൽ ശുപാർശ തയാറാക്കാൻ 5 മാസം!

ലാസ്റ്റ് ഗ്രേഡ് തസ്തികയുടെ 169 ഒഴിവിൽ നിയമന ശുപാർശ തയാറാക്കാൻ പിഎസ്‌സിയുടെ തിരുവനന്തപുരം ജില്ലാ ഓഫിസ് എടുത്തത് 5 മാസത്തിലധികം. കഴിഞ്ഞ ജൂലൈ 18നാണു റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. ഒന്നാം ഘട്ട നിയമന ശുപാർശ തയാറാക്കിയത് ജനുവരി 9ന്.

പിഎസ്‌സിയുടെ മറ്റു ജില്ലാ ഓഫിസുകളെല്ലാം ആദ്യ ഘട്ട നിയമന ശുപാർശ പൂർത്തിയാക്കി മാസങ്ങൾക്കു ശേഷമാണു തിരുവനന്തപുരം ജില്ലയിൽ ഒന്നാം ഘട്ട ശുപാർശ തയാറാക്കിയത്. ഒഴിവു റിപ്പോർട്ട് ചെയ്തതിലെ ആശയക്കുഴപ്പം പരിഹരിക്കുന്നത് ഉൾപ്പെടെ നടപടികൾ നീണ്ടതാണു ശുപാർശ വൈകാൻ കാരണമായത്.

 

തിരുവനന്തപുരം ജില്ലയിൽ LDC നിയമനവും വൈകുന്നു

തിരുവനന്തപുരം ജില്ലയിലെ എൽഡിസി റാങ്ക് ലിസ്റ്റിൽനിന്നുള്ള നിയമന ശുപാർശയും വൈകുന്നു. കഴിഞ്ഞ ഓഗസ്റ്റ് 1നു നിലവിൽ വന്ന റാങ്ക് ലിസ്റ്റിൽനിന്ന് മറ്റു ജില്ലകളിൽ രണ്ടും മൂന്നും ഘട്ടം നിയമന ശുപാർശ വരെ നടന്നെങ്കിലും തലസ്ഥാന ജില്ലയിൽ നടന്നത് ഒരേയൊരു ശുപാർശ! ഒക്ടോബർ 15നു നടന്ന ഈ നിയമന ശുപാർശയ്ക്കു ശേഷം റിപ്പോർട്ട് ചെയ്ത ഒഴിവിൽ ശുപാർശ തയാറാക്കാൻ ജില്ലാ ഓഫിസ് അധികൃതർ തയാറാകുന്നില്ല. ജില്ലയിൽ എൽഡിസിയുടെ എഴുപതിലധികം ഒഴിവു നിലവിലുണ്ട്. ലാൻഡ് റവന്യു, അച്ചടി വകുപ്പുകൾ റിപ്പോർട്ട് ചെയ്ത ഒഴിവിൽ നിയമന ശുപാർശ അയയ്ക്കരുതെന്നു വകുപ്പ് അധികൃതർ ആവശ്യപ്പെട്ടതിനെ തുടർന്ന്, കമ്മിഷൻ തീരുമാനം കാത്തിരിക്കുകയാണെന്നാണു പിഎസ്‌സി ജില്ലാ ഓഫിസ് അധികൃതർ പറയുന്നത്. തദ്ദേശസ്വയംഭരണ വകുപ്പ് ഏകീകരണത്തെ തുടർന്ന് ഒഴിവുകളിലുണ്ടായ അവ്യക്തതയും ശുപാർശ തയാറാക്കാൻ തടസ്സമായി അധികൃതർ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com