പിഎസ്‍സി അംഗങ്ങളായി കെ.പ്രകാശൻ, ജിപ്സൺ വി.പോൾ എന്നിവരെ നിയമിക്കാൻ ഗവർണറോടു ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സിപിഐ അംഗം ഡോ.ജിനു സഖറിയ ഉമ്മനും സിപിഎം പ്രതിനിധി സി.സുരേശനും വിരമിച്ച ഒഴിവിലാണിത്.
കണ്ണൂർ സ്വദേശിയായ പ്രകാശൻ, ഇപ്പോൾ കണ്ണൂർ ജില്ലാ ആസൂത്രണ ഓഫിസറാണ്. സുൽത്താൻ ബത്തേരി സ്വദേശിയായ ജിപ്സൺ, ബത്തേരി സെന്റ് മേരീസ് കോളജ് പൊളിറ്റിക്കൽ സയൻസ് വിഭാഗം തലവനാണ്.
ജി.രാജേന്ദ്രൻ കാലാവധി പൂർത്തിയാക്കിയതും എം.ആർ.ബൈജു ചെയർമാനായതുമായ ഒഴിവുകളിൽ നിയമനം ആയിട്ടില്ല. രണ്ടു നിയമനങ്ങൾകൂടി മന്ത്രിസഭ അംഗീകരിച്ചതോടെ ചെയർമാൻ ഉൾപ്പെടെ 19 അംഗങ്ങളാകും. ചെയർമാൻ ഉൾപ്പെടെ 21 അംഗങ്ങളാണു വേണ്ടത്.