ഓപ്ഷൻ നൽകാതെ വാങ്ങിയ ഉയർന്ന പിഎഫ് പെൻഷൻ തിരിച്ചുപിടിക്കുന്നു

HIGHLIGHTS
  • നടപടി സുപ്രീം കോടതി വിധിപ്രകാരം
  • 24,672 പേർക്ക് ഉയർന്ന പെൻഷൻ ലഭിച്ചിരുന്നു
pension
SHARE

2014നു മുൻപു വിരമിച്ചവർ ഓപ്ഷൻ നൽകാതെ വാങ്ങിയ ഉയർന്ന പെൻഷൻ തിരിച്ചുപിടിക്കാൻ ഇപിഎഫ്ഒ നിർദേശം നൽകി. സുപ്രീം കോടതി വിധിപ്രകാരമാണു നടപടിയെന്നും ഇതു നടപ്പാക്കുന്നതു കരുതലോടെ വേണമെന്നും മേഖലാ ഓഫിസുകളോടു നിർദേശിച്ചിട്ടുണ്ട്. 2014നു മുൻപു വിരമിച്ചവരും ഓപ്ഷൻ നൽകാതെ വാങ്ങിയവരുമായവരുടെ ഉയർന്ന പെൻഷൻ ഈ മാസം മുതൽ നിർത്താനും 5000, 6500 എന്നീ ഉയർന്ന ശമ്പളപരിധികളെ അടിസ്ഥാനമാക്കി പുതുക്കി നിശ്ചയിക്കാനുമാണു ഇപിഎഫ്ഒ കഴിഞ്ഞ ദിവസം സർക്കുലർ ഇറക്കിയത്.

2014നു മുൻപു വിരമിച്ചവർ തൊഴിലുടമയുമായി ചേർന്ന് ഓപ്ഷൻ നൽകിയിട്ടില്ലെങ്കിൽ ഉയർന്ന പെൻഷന് അർഹരല്ലെന്ന സുപ്രീംകോടതി വിധിയിലെ ഭാഗം ഉദ്ധരിച്ചാണ് ഇപിഎഫ്ഒയുടെ നിർദേശം. ആർ.സി.ഗുപ്ത കേസിലെ വിധിപ്രകാരം 24,672 പേർക്ക് ഉയർന്ന പെൻഷൻ ലഭിച്ചിരുന്നു. പെൻഷൻ ഓപ്ഷന് കട്ട് ഓഫ് ഡേറ്റ് ബാധകമാകില്ലെന്നായിരുന്നു ആർ.സി.ഗുപ്ത കേസ് വിധി.പിന്നീടു കോടതികളെ സമീപിച്ച് ഉയർന്ന പെൻഷൻ നേടിയവരുമുണ്ട്. അത്തരക്കാരെയാണു പുതിയ നിർദേശം ബാധിക്കുക.

തുക കുറയ്ക്കുന്ന കാര്യം ഉയർന്ന പെൻഷൻ വാങ്ങുന്നവരെ അറിയിച്ച് വിശദീകരണം കേട്ട ശേഷം മേഖലാ പിഎഫ് കമ്മിഷണർമാർ നടപടിയെടുക്കണം. കോടതി വിധിപ്രകാരമാണ് ഉയർന്ന പെൻഷൻ വാങ്ങുന്നതെങ്കിൽ അതേ കോടതിയെ സമീപിച്ച് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ പുതിയ ഉത്തരവു വാങ്ങണമെന്നും നിർദേശിച്ചിട്ടുണ്ട്.

അതേസമയം, ഓപ്ഷൻ നൽകിയിട്ടും കട്ട് ഓഫ് ഡേറ്റിന്റെ പേരിൽ നിഷേധിക്കപ്പെട്ടവർക്ക് വൈകാതെ ഉയർന്ന പെൻഷൻ ലഭിക്കുമെന്ന സൂചനയും സർക്കുലറിലുണ്ട്. മേഖലാ ഓഫിസർമാർ പെൻഷൻ പുനഃപരിശോധിക്കുമ്പോൾ കോടതിവിധിയിൽ പറഞ്ഞവർക്ക് ഉയർന്ന പെൻഷൻ അനുവദിക്കുന്ന കാര്യവും പറയുന്നുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA