അസി. പ്രിസൺ ഓഫിസർ, വനിതാ അസി.പ്രിസൺ ഓഫിസർ അർഹതാ ലിസ്റ്റുകൾ പിഎസ്‌സി പ്രസിദ്ധീകരിച്ചു. 2022 മേയ് 15 മുതൽ ജൂലൈ 16 വരെ 6 ഘട്ടമായി നടത്തിയ 10th ലെവൽ കോമൺ പ്രിലിമിനറി പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. അസി. പ്രിസൺ ഓഫിസർ ലിസ്റ്റിൽ 25,805 പേരെ ഉൾപ്പെടുത്തിയിട്ടുണ്ട്. കട്ട് ഓഫ് മാർക്ക് 69.03. വനിതാ അസി. പ്രിസൺ ഓഫിസർ ലിസ്റ്റിൽ 7813 പേരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കട്ട് ഓഫ് മാർക്ക് 85.67. രണ്ടു തസ്തികകളുടെയും മെയിൻ പരീക്ഷ ഏപ്രിൽ 25നു നടക്കും. ഏപ്രിൽ 11 മുതൽ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.
HIGHLIGHTS
- മെയിൻ പരീക്ഷ ഏപ്രിൽ 25ന്