
ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ഇംഗ്ലിഷിന്റെ 110 ജൂനിയർ തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ അധ്യയനവർഷത്തേക്കു സൂപ്പർന്യൂമററിയായാണ് ഇത്രയും തസ്തിക സൃഷ്ടിക്കുക.
2017ലെ സർക്കാർ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ അധികമായതും നിലവിൽ സർവീസിൽ തുടരുന്നതുമായ തസ്തികകളും സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ നിയമനം നൽകേണ്ട 47 എണ്ണവും ഉൾപ്പെടെയാണ് 110 തസ്തികകൾ. സ്ഥിരം ഒഴിവ് വരുമ്പോൾ ഇവർക്കു പുനർനിയമനം നൽകും.
കണ്ണൂർ ജില്ലയിലെ നടുവിലിൽ പോളിടെക്നിക് കോളജ് ആരംഭിക്കാൻ 35 തസ്തിക സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചു.