ADVERTISEMENT

ഇംഗ്ലിഷ്, മലയാളം, ഹിന്ദി, ഗണിതം, നാച്ചുറൽ സയൻസ് വിഷയങ്ങളിലെ ഹൈസ്കൂൾ ടീച്ചർ ഷോർട് ലിസ്റ്റുകൾ പിഎസ്‌സി പ്രസിദ്ധീകരിച്ചു.

ഇംഗ്ലിഷ്, മലയാളം,നാച്ചുറൽ സയൻസ് വിഷയങ്ങളിൽ എല്ലാ ജില്ലകളിലെ ലിസ്റ്റും വന്നു. ഗണിതത്തിൽ കോഴിക്കോട് ജില്ലയിലെ ലിസ്റ്റ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലേ പ്രസിദ്ധീകരിക്കൂ. ഹിന്ദിക്ക് 9 ജില്ലയിലാണു വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. 9 ജില്ലയിലെ ഷോർട് ലിസ്റ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ഇന്റർവ്യൂ ഏപ്രിലിലോ മേയിലോ ആരംഭിക്കും. അടുത്ത അധ്യയനവർഷം തുടക്കത്തിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമന ശുപാർശ ആരംഭിക്കത്തക്ക രീതിയിയാണു നടപടികൾ.

 

ലിസ്റ്റിൽ ആളെ കുറച്ചതായി പരാതി

എച്ച്എസ്ടി തസ്തികയ്ക്ക് വിവിധ വിഷയങ്ങളിൽ പ്രസിദ്ധീകരിച്ച ഷോർട് ലിസ്റ്റുകളിൽ ആളെ കുറച്ചതായി പരാതിയുണ്ട്. 5 വിഷയങ്ങളിലായി പ്രസിദ്ധീകരിച്ച ഷോർട് ലിസ്റ്റുകളുടെ മെയിൻ ലിസ്റ്റിൽ 3726 പേരാണുള്ളത്. തൃശൂർ ഒഴികെയുള്ള ജില്ലകളിലായി 785 ഒഴിവാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.

തൃശൂർ ജില്ലയിലെ ഒഴിവുകൾ ലഭ്യമല്ല. എച്ച്എസ്ടിയുടെ 740 അധിക തസ്തിക ഈയിടെ കണ്ടെത്തിയിട്ടുണ്ട്. ധന വകുപ്പിന്റെ അനുമതി ലഭിച്ചാൽ ഇത്രയും തസ്തിക ഇനി പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെടുന്നവർക്കു ലഭിക്കും.

3 വർഷമാണു ലിസ്റ്റിന്റെ കാലാവധി. ഇതിനകം റിപ്പോർട്ട് ചെയ്യുന്ന ഒഴിവും ഈ ലിസ്റ്റിൽ ഉൾപ്പെടുന്നവർക്കു ലഭിക്കും.

ഈ ഒഴിവുകൾ കാണാതെയാണ് വിവിധ ജില്ലകളിലെ മെയിൻ ലിസ്റ്റ് തയാറാക്കിയിരിക്കുന്നത്. മെയിൻ ലിസ്റ്റിലെ എല്ലാവർക്കും നിയമന ശുപാർശ നൽകുന്നതോടെ പല ജില്ലകളിലെ ലിസ്റ്റും 3 വർഷ കാലാവധി പൂർത്തിയാകാതെ അവസാനിക്കാൻ സാധ്യതയുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com