ADVERTISEMENT

മൂല്യനിർണയത്തിലെ അപാതകമൂലം പാലക്കാട് ജില്ലയിലെ എൽഡി ക്ലാർക്ക് (തമിഴും മലയാളവും അറിയുന്നവർ) പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട് നിയമനം ലഭിച്ച 10 പേരെ പുറത്താക്കി. മൂല്യനിർണയത്തിലെ അപാകത പരിഹരിച്ച് റാങ്ക് ലിസ്റ്റ് പുനഃക്രമീകരിച്ചതോടെയാണ് ഇവരുടെ നിയമന ശുപാർശയും അസാധുവായത്.

മൂല്യനിർണയത്തിലെ അപാകത കണക്കിലെടുത്ത്, 2022 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച എൽഡി ക്ലാർക്ക് (തമിഴ്–മലയാളം) റാങ്ക് ലിസ്റ്റ് പുനഃക്രമീകരിച്ചിരുന്നു. മലയാളം, തമിഴ് ഭാഷകൾക്കു 40, ഇംഗ്ലിഷിന് 20 മാർക്ക് വീതമുള്ള വിവരണാത്മക പരീക്ഷയായിരുന്നു ഈ തസ്തികയ്ക്കു നടത്തിയത്. മൂല്യനിർണയത്തിൽ തമിഴിന് 40 മാർക്കിൽ കൂടുതൽ നൽകിയതായി കണ്ടെത്തി. മലയാളത്തിനു മാർക്ക് കുറയുകയും ചെയ്തു. ഇതു തിരുത്തി ലിസ്റ്റ് പുനഃക്രമീകരിച്ച് കഴിഞ്ഞ ജനുവരിയിൽ 96 പേരെ പുതിയതായി ഉൾപ്പെടുത്തി. അനർഹമായി ഉൾപ്പെടുത്തിയ 63 പേരെ പുറത്താക്കുകയും ചെയ്തു.

തങ്ങളുടേതല്ലാത്ത കുറ്റത്താൽ ജോലിയിൽനിന്നു പുറത്താക്കാനുള്ള നീക്കത്തിനെതിരെ അഡ്വൈസ് റദ്ദാക്കിയ ഉദ്യോഗാർഥികൾ കോടതിയെ സമീപിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com