ADVERTISEMENT

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കടന്നുവരവോടെ മനുഷ്യരുടെ ‘പണി’ പോകുമെന്ന ആശങ്ക ഇനി വേണ്ട. പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിൽ 150 ശതമാനം റെക്കോർഡ് വർധനവാണ് ഇന്ത്യയിൽ ഉണ്ടായതെന്നാണ് പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 2018 മുതൽ 5 വർഷം കൊണ്ട് എെഎയുമായി ബന്ധപ്പെട്ട ജോലികൾക്കായുളള ഒാൺലൈൻ തിരച്ചിലുകളിലും 89 ശതമാനം വർധന രേഖപ്പെടുത്തി. ഗോൾഡ്മാൻ സാച്ച്സ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

എെഎ കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നതോടെ 26 ശതമാനം തൊഴിൽഭാരവും ഒാട്ടോമേറ്റഡ് ആകാനുളള സാധ്യതയുണ്ടെന്നും പഠനം അവകാശപ്പെടുന്നു. അതുപോലെ ക്രിയേറ്റീവ്, മാർക്കറ്റിങ് വ്യവസായങ്ങളിലും എെഎയ്ക്ക് വിപുലമായ സാധ്യതകളുണ്ടെന്നാണ് കണ്ടെത്തൽ.

 

എെഎ; സാധ്യതകളേറെ

മെഷീൻ ലേണിങ് സ്പെഷ്യലിസ്റ്റുകൾ, സയന്റിസ്റ്റ്സ്, ഡേറ്റ അനലിസ്റ്റ്സ്, ഡിജിറ്റൽ ട്രാൻസ്ഫർമേഷനൽ സ്പെഷ്യാലിറ്റീസ് തുടങ്ങിയവരുടെ റോളുകളും ഭാവിയിൽ എെഎ കൈക്കലാക്കിയേക്കാം. വേൾഡ് ഇക്കണോമിക്സ് ഫോറംസിന്റെ ഫ്യൂച്ചർ ഒാഫ് ജോബ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സിംഗപ്പൂർ ഉൾപ്പെടെയുളള രാജ്യങ്ങളിൽ എെഎ ജോലിയോടുള്ള താത്പര്യത്തിൽ 94.7 ശതമാനവും യുഎസിൽ സോഫ്റ്റ്‌വെയർ ജോലികളിലെ നിയമനങ്ങളിൽ 30 ശതമാനം വർധനവും ഉണ്ടായതായി പഠന റിപ്പോർട്ടിൽ പറയുന്നു.

 

‘ഇന്റലിജൻസി'ൽ ഇന്ത്യ മുന്നോട്ട്

പ്രഗത്ഭരായ എെഎ പ്രഫഷനലുകളെ തന്നെ മുന്നോട്ട് വച്ചുകൊണ്ടാണ് മറ്റു രാജ്യങ്ങളോടൊപ്പം ഇന്ത്യയും ഗ്ലോബൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് 'തട്ടകത്തിൽ' ഒരിടം കണ്ടെത്തിയത്. ഈ രംഗത്ത് വലിയ നേട്ടങ്ങൾ ഒരു വെല്ലുവിളി ആയേക്കാമെങ്കിലും കുറഞ്ഞ സമയത്തിൽ എെഎ രംഗത്തെ ഇന്ത്യയുടെ വളർച്ച പ്രശംസനീയമാണ്.

ഈ വളർച്ചയുടെ പ്രധാന സ്രോതസുകളിലൊന്ന് ഇന്ത്യയിലെ 'സ്റ്റെം' (സയൻസ്, ടെക്നോളജി,എൻജിനീയറിങ്,മാത്‌സ്) വിദ്യാഭ്യാസമാണെന്ന് 'ഇൻഡീഡ് ഇന്ത്യ'യുടെ സെയിൽസ് മേധാവി ശശികുമാർ പറയുന്നു. രാജ്യത്തെ ടെക് വ്യവസായത്തിൽ വിദഗ്ധരായ പ്രതിഭകളെ വാർത്തെടുക്കാൻ അത് സഹായിച്ചിട്ടുണ്ട്. വലിയ ജനസംഖ്യയുളള, ഇന്ത്യ പോലൊരു രാജ്യത്തിന് വൈദഗ്ധ്യമുളള ഒരുകൂട്ടം ജനതയെ എെഎ രംഗത്തേക്ക് പ്രദാനം ചെയ്യാൻ കഴിയും. എെഎ വിദഗ്ധരുടെ ആവശ്യം കൂടിവരുന്നതിനാൽ എെഎ നവീകരണത്തിനും വികസനത്തിനും ശക്തമായൊരു ചുറ്റുപാട് സൃഷ്ടിച്ചെടുക്കാൻ ഇന്ത്യയിൽ സാധ്യതകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com