ADVERTISEMENT

സിവിൽ സപ്ലൈസ് കോർപറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയുടെ 7 ജില്ലകളിലെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ റാങ്ക് ലിസ്റ്റാണു പ്രസിദ്ധീകരിച്ചത്. ബാക്കി ജില്ലകളിലെ ലിസ്റ്റും വൈകാതെ പ്രസിദ്ധീകരിക്കും. ഇതുവരെ റാങ്ക് ലിസ്റ്റ് വന്നതിൽ ഏറ്റവും കൂടുതൽ പേർ ലിസ്റ്റിൽ എറണാകുളം ജില്ലയിലാണ്–1698. കുറവ് വയനാട് ജില്ലയിൽ–569.

വിവിധ ജില്ലകളിലായി 670 ഒഴിവ് പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ ഒഴിവ് തിരുവനന്തപുരം ജില്ലയിലാണ്–127. കുറവ് കാസർകോട് ജില്ലയിൽ–12. തിരുവനന്തപുരത്തല്ലാതെ മറ്റൊരു ജില്ലയിലും നൂറിൽക്കൂടുതൽ ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടില്ല. മുൻ റാങ്ക് ലിസ്റ്റിൽനിന്ന് 2,914 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു.

 

ആലപ്പുഴ ജില്ലയിൽ നിയമനം തുടങ്ങി

ആലപ്പുഴ ജില്ലയിലെ അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റിൽനിന്നു നിയമന ശുപാർശ തുടങ്ങി. 63 പേർക്കാണ് ഒന്നാം ഘട്ടത്തിൽ നിയമനം നൽകുന്നത്. 64 ഒഴിവ് റിപ്പോർട്ട് െചയ്തിരുന്നു. ഇതിൽ ഒരെണ്ണം ജൂൺ ഒന്നിനു നിലവിൽ വരുന്ന ആന്റിസിപ്പേറ്ററി ഒഴിവാണ്. അതിനാലാണ് 63 ഒഴിവിൽ നിയമന ശുപാർശ.

നിയമനനില: ഓപ്പൺ മെറിറ്റ്–71, ഈഴവ–78, എസ്‌സി–249, എസ്ടി–സപ്ലിമെന്ററി 2, മുസ്‌ലിം–94, എൽസി/എഐ–352, ഒബിസി–240, വിശ്വകർമ–72, എസ്ഐയുസി നാടാർ–130, എസ്‌സിസിസി–സപ്ലിമെന്ററി 2, ധീവര–97, ഹിന്ദു നാടാർ–341. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com