ADVERTISEMENT

 

നിശ്ചിത തീയതിക്കകം കൺഫർമേഷൻ നൽകാത്തതാണു കാരണം സിപിഒ, വനിതാ സിപിഒ അപേക്ഷകളിൽ 21 ശതമാനം അസാധുവായി.

സിവിൽ പൊലീസ് ഓഫിസർ തസ്തികയിൽ 53,411 അപേക്ഷയാണ് അസാധുവായത്. 7 ബറ്റാലിയനിലായി 2,52,552 പേർ അപേക്ഷ നൽകിയിരുന്നതിൽ 1,99,141 പേർ മാത്രമേ കൺഫർമേഷൻ നൽകിയുള്ളൂ. ഏറ്റവും കൂടുതൽ അപേക്ഷ അസാധുവായത് മലപ്പുറം (എംഎസ്പി) ജില്ലയിലാണ്–11,296. കുറവ് ഇടുക്കി (കെഎപി.5) ജില്ലയിൽ–5565. മറ്റു ജില്ലകളിൽ അസാധുവായ അപേക്ഷകൾ: തിരുവനന്തപുരം (എസ്എപി)–8339, എറണാകുളം (കെഎപി.1)–7912, തൃശൂർ (കെഎപി.2)–7605, പത്തനംതിട്ട (കെഎപി.3)–5827, കാസർകോട് (കെഎപി.4)–6867.

വനിതാ സിവിൽ പൊലീസ് ഓഫിസർ തസ്തികയിൽ 43,187 അപേക്ഷ അസാധുവായി. 2,07,437 പേർ അപേക്ഷ നൽകിയതിൽ 1,64,250 പേർ മാത്രമേ കൺഫർമേഷൻ നൽകിയുള്ളൂ.

പൊലീസ് കോൺസ്റ്റബിൾ (ബാൻഡ്/ബ്യൂഗ്ലർ/ഡ്രമ്മർ) തസ്തികയിൽ അപേക്ഷ നൽകിയ 11,462 പേരിൽ 8567 പേർ കൺഫർമേഷൻ നൽകി. 2895 അപേക്ഷ അസാധുവായി.

 

CPO പരീക്ഷ ജൂലൈ 15, 22; WCPO പരീക്ഷ ജൂലൈ 8ന്

സിവിൽ പൊലീസ് ഓഫിസർ പരീക്ഷ ഇത്തവണ ജില്ലതിരിച്ച് 2 ഘട്ടമായാണ്.

പത്തനംതിട്ട, എറണാകുളം, മലപ്പുറം ജില്ലകളിലെ അപേക്ഷകർക്ക് ജൂലൈ 15നാണു പരീക്ഷ. ജൂലൈ 1 മുതൽ ഹാൾ ടിക്കറ്റ് ലഭിക്കും. തിരുവനന്തപുരം, ഇടുക്കി, തൃശൂർ, കാസർകോട് ജില്ലക്കാർക്കു ജൂലൈ 22നാണു പരീക്ഷ. ഹാൾ ടിക്കറ്റ് വിതരണം ജൂലൈ 7 മുതൽ.

വനിതാ സിവിൽ പൊലീസ് ഓഫിസർ, പൊലീസ് കോൺസ്റ്റബിൾ (ബാൻഡ്/ബ്യൂഗ്ലർ/ഡ്രമ്മർ) തസ്തികകളിലേക്ക് ജൂലൈ 8നു പൊതുപരീക്ഷയാണു നടത്തുക. ജൂൺ 24 മുതൽ ഹാൾ ടിക്കറ്റ് ലഭിക്കും.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com