ഐസിഡിഎസ് സൂപ്പർവൈസർ, ടെലിഫോൺ ഓപ്പറേറ്റർ, ഫീൽഡ് ഓഫിസർ എന്നീ ഡിഗ്രി ലെവൽ മെയിൻ പരീക്ഷാ തീയതികളിൽ മാറ്റം. ജൂൺ 2ന് നടത്താനിരുന്ന ഐസിഡിഎസ് സൂപ്പർവൈസർ പരീക്ഷ ജൂൺ 13ലേക്കും, 20നു നടത്താനിരുന്ന കോഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ടെലിഫോൺ ഓപ്പറേറ്റർ പരീക്ഷ 25ലേക്കും, ജൂലൈ 20നു നടത്താനിരുന്ന ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷനിൽ ഫീൽഡ് ഓഫിസർ പരീക്ഷ ഓഗസ്റ്റ് 26ലേക്കും മാറ്റി.
കെസിഎംഎംഎഫിൽ ഡപ്യൂട്ടി മാനേജർ (മെക്കാനിക്കൽ), ഇൻസ്പെക്ടർ ഓഫ് ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്സ് ഗ്രേഡ്–2, ജലസേചന വകുപ്പിൽ അസി.എൻജിനീയർ (മെക്കാനിക്കൽ), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (എൻജിനീയറിങ് കോളജുകൾ) അസി.പ്രഫസർ ഇൻ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് തസ്തികകളിലെ പരീക്ഷകൾ ജൂൺ 18നു നടക്കും. വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ടെക്നിഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റം–ടിപിഇഎസ്) തസ്തികയിൽ ജൂലൈ 11നു നടത്താനിരുന്ന പരീക്ഷ ജൂലൈ 21ലേക്കു മാറ്റി.