വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാലയുടെ കീഴിൽ പുതുതായി ആരംഭിച്ച ഡയറി സയൻസ് കോളജുകളിൽ 69 അധ്യാപക തസ്തികയും 20 അനധ്യാപക തസ്തികയും സൃഷ്ടിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറുടെ തസ്തിക താൽക്കാലികമായി സൃഷ്ടിക്കാനും അണ്ടർ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.
HIGHLIGHTS
- 69 അധ്യാപക തസ്തികയും 20 അനധ്യാപക തസ്തികയും സൃഷ്ടിക്കും