‘പരസ്യമായി’ തൊഴിൽ തട്ടിപ്പ്; ഓൺലൈൻ സൈറ്റിലെ വ്യാജൻ പിടിയിൽ

Mail This Article
ഓൺലൈൻ സൈറ്റുകളിലെ തൊഴിലവസര വാർത്തകൾ കണ്ട് പണമയയ്ക്കാൻ വരട്ടെ, പലതും വ്യാജമായിരിക്കും! സ്കൂളുകളിലെ അധ്യാപക ഒഴിവുകളുടെ പരസ്യം കണ്ട് പണമയച്ച നാനൂറോളം യുവതികളാണ് കബളിപ്പിക്കപ്പെട്ടു. കഴിഞ്ഞദിവസം പ്രതി പൊലീസിന്റെ പിടിയിലായപ്പോഴാണ് ഏജൻസി ഫീസ് എന്ന പേരിൽ ഓരോരുത്തരിൽനിന്നും 500 മുതൽ 1000 രൂപ വരെ ഓൺലൈനായി കൈപ്പറ്റിയെന്നും വിവിധ നഗരങ്ങളിലെ ലോഡ്ജുകളിൽ താമസിച്ചും യാത്ര ചെയ്തുമാണ് തട്ടിപ്പ് നടത്തിയതെമെന്ന വിവരങ്ങൾ പുറത്തു വന്നത്.
പരസ്യം കണ്ട് ഫോൺ വിളിക്കുന്നവരോടു പല സ്കൂളിലും ഒഴിവുകളുണ്ടെന്നും അഭിമുഖത്തിനു മുൻപായി 500 മുതൽ 1000 രൂപ വരെ ഏജൻസി ഫീസ് നൽകണമെന്നും പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. പിന്നീട് ഡിജിറ്റൽ പണമിടപാടിനായി ഏതെങ്കിലും കടകളിലെ ക്യു ആർ കോഡ് അയയ്ക്കും. പണം കളഞ്ഞുപോയെന്നും ഭാര്യ ക്യുആർ കോഡിലേക്കു പണം അയയ്ക്കുമെന്നും കടക്കാരോടും പറയും. ഇങ്ങനെ വിശ്വസിപ്പിച്ച് അക്കൗണ്ടിലേക്കു പണം മാറ്റിയാണ് തട്ടിപ്പ് നടത്തിയത്.